ന്യൂസ് അപ്ഡേറ്റ്സ്

സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം: പെണ്‍കുട്ടിയുടേത് ധീരമായ നടപടിയെന്ന് മുഖ്യമന്ത്രി

സംഭവത്തില്‍ ശക്തമായ നടപടി എടുക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി ധീരമായ നടപടിയുണ്ടായല്ലോ ഇനി അതിന് പിന്തുണ നല്‍കിയാല്‍ മതിയല്ലോ എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

ലൈംഗിക പീഡനത്തിന് ഇരയാക്കാന്‍ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ പെണ്‍കുട്ടിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പെണ്‍കുട്ടിയുടേത് ധീരമായ നടപടിയാണെന്ന് ചിരിച്ചുകൊണ്ട് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഭരണനേട്ടങ്ങള്‍ വിശദീകരിക്കാന്‍ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ ഇത് സംബന്ധിച്ച് ചോദിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

സംഭവത്തില്‍ ശക്തമായ നടപടി എടുക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി ധീരമായ നടപടിയുണ്ടായല്ലോ ഇനി അതിന് പിന്തുണ നല്‍കിയാല്‍ മതിയല്ലോ എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. വളരെ ഉദാത്തമായ നടപടിയാണ് ആ പെണ്‍കുട്ടിയുടേതെന്നും സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍