ന്യൂസ് അപ്ഡേറ്റ്സ്

പൊലീസ് നടത്തിയത് കൃത്യനിര്‍വഹണമെന്നു പിണറായി, ജിഷ്ണുവിന്റെ അമ്മയെ കാണുന്നില്ല

എന്താണ് സംഭവിച്ചത് എന്ന് അന്വേഷിക്കുമെന്നും പിണറായി വ്യക്തമാക്കി.

ജിഷ്ണു കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിക്കാന്‍ തിരുവന്തപുരത്തെ പൊലീസ് ആസ്ഥാനത്തിന് മുന്നിലെത്തിയവരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കിയ നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. ജിഷ്ണുവിന്റെ അമ്മയുടെ വികാരം നമുക്കെല്ലാവര്‍ക്കും മനസിലാകുമെന്നും എന്നാല്‍ പുറത്ത് നിന്നെത്തിയ ചിലര്‍ സമരത്തിനിടയില്‍ നുഴഞ്ഞു കയറിയതാണ് പ്രശ്‌നമുണ്ടാക്കിയതെന്ന് പിണറായി പറഞ്ഞു. തോക്ക് സ്വാമി എന്നൊക്കെ പറയുന്ന ഒരാളുണ്ടല്ലോ, അയാളുടെ ശരിക്കുള്ള പേര് അറിയില്ല, എന്താണ് സംഭവിച്ചത് എന്ന് അന്വേഷിക്കുമെന്നും പിണറായി വ്യക്തമാക്കി. ജിഷ്ണുവിന്റെ അമ്മയെ ഇനി കാണുന്നുണ്ടോ എന്ന ചോദ്യത്തിന് ഞാന്‍ കാണുന്നില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍