TopTop

എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയത് രാഷ്ട്രീയ ശുദ്ധീകരണം: ക്ഷേമപദ്ധതികളും വികസന പ്രവര്‍ത്തനങ്ങളും വിശദീകരിച്ച് മുഖ്യമന്ത്രി

എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയത് രാഷ്ട്രീയ ശുദ്ധീകരണം: ക്ഷേമപദ്ധതികളും വികസന പ്രവര്‍ത്തനങ്ങളും വിശദീകരിച്ച് മുഖ്യമന്ത്രി
എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരു വര്ഷം കൊണ്ട് നടത്തിയത് രാഷ്ട്രീയ സംസ്കാരത്തിന്‍റെ ശുദ്ധീകരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെറ്റായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് രാഷ്ട്രീയ രക്ഷകര്‍ത്താവ് ഉണ്ടാകില്ല. ഇത് ഉറപ്പാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും പിണറായി അവകാശപ്പെട്ടു. സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളും വികസന, ക്ഷേമ പദ്ധതികളും നേട്ടങ്ങളും വിശദീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷ ബദല്‍ മുന്നോട്ട് വയ്ക്കുന്ന പദ്ധതികള്‍ ഈ സര്‍ക്കാര്‍ നടപ്പാക്കി. ആഗോളവത്കരണ കാലത്ത് ഇത് പ്രസക്തമാണ്.
നിയമാനുസൃതമായും ചട്ടങ്ങള്‍ പാളിച്ചുമാണ് സര്‍ക്കാര്‍ നടപടികള്‍ മുന്നോട്ട് പോകുന്നത്. യുഡിഎഫ് കാലത്തെ അവസ്ഥ വ്യത്യസ്തമായിരുന്നു. 2011–2016 യുഡിഎഫ് ഭരണം തളർച്ചയുടെ കാലഘട്ടമായിരുന്നു. ജീർണമായ രാഷ്ട്രീയ സംസ്കാരമായിരുന്നു അവരുടേത്. യുഡിഎഫാണ് പൊതുസ്ഥിതി തകർത്തത്. സമാധാനവും വികസനവും കണ്ടെത്താനാണ് ശ്രമം.

ഈ സര്‍ക്കാര്‍ 1957ലെ സര്‍ക്കാരിന്റെ തുടര്‍ച്ചയാണ്. അന്ന് ആ സര്‍ക്കാരിനെക്കുറിച്ച് അഭിമാനിച്ചവരും പരിഭ്രാന്തി പുലര്‍ത്തിയവരും ഉണ്ടായിരുന്നു. ഇന്നും ഈ സര്‍ക്കാരിനെ കുറിച്ച് അഭിമാനിക്കുന്നവരും പരിഭ്രാന്തി പുലര്‍ത്തുന്നവരും ഉണ്ട് - പിണറായി പറഞ്ഞു. നാലു മിഷനുകളിലൂടെ ഇതു പടുത്തുടർത്താനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകും. പുതിയ കാലത്തന്റെ വെല്ലുവിളികൾ നേരിട്ടാണു മുന്നോട്ടുപോകുന്നത്. ഇടതുബദൽ മുന്നോട്ടുവയ്ക്കുന്ന പദ്ധതികൾ തുടങ്ങി. 1957ലെ സാഹചര്യങ്ങളുമായി പൊരുത്തവും വൈരുദ്ധ്യങ്ങളും ഉണ്ട്.

പരമ്പരാഗത തൊഴില്‍ മേഖലയുടെ വികസനത്തിന് സര്‍ക്കാര്‍ ഊന്നല്‍ നല്‍കി. രക്ഷപ്പെടുമെന്ന തോന്നൽ പരമ്പരാഗത വ്യവസായങ്ങൾക്കുണ്ടായി. കയര്‍, കശുവണ്ടി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കി. കയർ മേഖലയിൽ ആധുനികവൽക്കരണത്തിനു പ്രാധാന്യം നൽകി. കശുവണ്ടി വ്യവസായത്തെ സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിച്ചു.
കൈത്തറി മേഖലയില്‍ തൊഴില്‍ ഉറപ്പാക്കി. കൈത്തറി മേഖലയില്‍ കൂടുതല്‍ തൊഴിലാളികളെ എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അടുത്ത വർഷം മുതൽ യുപി സ്കൂളുകളിലേക്കും കൈത്തറി വസ്ത്രങ്ങൾ വ്യാപിപ്പിക്കും. 1900 കോടി രൂപ പെന്‍ഷന്‍ കുടിശിക വിതരണം ചെയ്തു. പെന്‍ഷന്‍ വീടുകളില്‍ എത്തിക്കുന്നത് വലിയ നേട്ടമാണ്. 48.5 ലക്ഷം പേര്‍ക്ക് 5100 കോടി രൂപയുടെ ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്തു. കേരള ബാങ്ക് ഉടന്‍ യാഥാര്‍ഥ്യമാക്കാന്‍ ശ്രമിക്കും. വീടില്ലാത്ത എല്ലാവര്‍ക്കും വീട് ഉറപ്പാക്കും. വീടും സ്ഥലവുമില്ലാത്ത രണ്ട് ലക്ഷം പേര്‍ക്ക് ഭവന സമുച്ചയങ്ങള്‍ പണിയും. ഭവനസമുച്ചയങ്ങളില്‍ ഒരാള്‍ക്കെങ്കിലും തൊഴില്‍ ഉറപ്പാക്കും. പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ നഷ്ടമുണ്ടാകുന്നവര്‍ എതിര്‍ക്കും. ഈ എതിര്‍പ്പിന് പ്രാധാന്യം നല്‍കേണ്ട കാര്യമില്ല. പദ്ധതിയിലൂടെ ഉണ്ടാകുന്ന സാമൂഹ്യമാറ്റത്തിനാണ് പ്രാധാന്യം. നഷ്ടം സംഭ്വിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കും.

ഇച്ഛാശക്തിയോടെ പ്രവർത്തിക്കുന്ന സർക്കാരാണ് കേരളത്തിനുള്ളത്. ഗെയിൽ പദ്ധതി ഉടൻ നടപ്പാക്കും. അതു സർക്കാരിന് വൻതോതിൽ ഗുണപ്രദമാണ്. അതൊഴിവാക്കാനാകില്ല. സമൂഹത്തിന് ഗുണകരമായ പദ്ധതികളോടുള്ള എതിർപ്പ് അനുവദിക്കാനാകില്ല. സമൂഹത്തിനു കിട്ടുന്ന ഗുണത്തിനാണ് സർക്കാർ പ്രാധാന്യം നൽകുന്നത്. എതിർപ്പുകൾ കണ്ട് പിന്നോക്കം പോകേണ്ടെന്ന തീരുമാനം ഗുണം കണ്ടു. റെയിൽ വികസനത്തിന് കേരള റെയിൽ എന്ന പേരിൽ സംയുക്ത സംരംഭം. ദേശീയപാത വികസനം: ഭൂമിയേറ്റെടുക്കലിന്റെ എതിർപ്പ് കുറഞ്ഞു. ജനങ്ങൾക്കു സർക്കാരിൽ വിശ്വാസം വന്നു. അഭിമാനാർഹമായ പദ്ധതിയാണ് കിഫ്ബി. ലോകോത്തര നിലവാരത്തിലുള്ള സാമ്പത്തിക വിദഗ്ധരാണ് കിഫ്ബി പ്രവർത്തനം വിലയിരുത്തുന്നത്. വികസന പദ്ധതികളുടെ കുതിച്ചുചാട്ടത്തിനു വിഭവ സമാഹരണം വേണം. ഹരിത കേരളം പദ്ധതി വിജയമാണ്. പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് ഒരുകോടി തൈകൾ നടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Next Story

Related Stories