TopTop
Begin typing your search above and press return to search.

സ്വന്തം കാലില്‍ നിന്നു പഠിക്കുക അഭിമാനകരം; ഹനാന് പിന്തുണയുമായി മുഖ്യമന്ത്രി

സ്വന്തം കാലില്‍ നിന്നു പഠിക്കുക അഭിമാനകരം; ഹനാന് പിന്തുണയുമായി മുഖ്യമന്ത്രി
ഹനാൻ ധൈര്യപൂർവം മുന്നോട്ടു പോകണമെന്നും, കേരളം മുഴുവൻ ആ കുട്ടിയെ പിന്തുണയ്ക്കണം എന്നും മുഖ്യമന്ത്രി പിണറായി വിജയൻ. "സ്വന്തം കാലില്‍ നിന്ന് പഠിക്കുക എന്നത് ഏറെ അഭിമാനകരമാണ്. തൊഴില്‍ ചെയ്ത് കിട്ടുന്ന പണം കൊണ്ട് പഠനാവശ്യങ്ങള്‍ നിറവേറ്റുന്നതിന്റെ സംതൃപ്തി വലുതുമാണ്. അത്തരം ജീവീതാനുഭവങ്ങളിലൂടെ കടന്നു പോയവര്‍ക്ക് അത് മനസിലാക്കാനാകും.അതിലും മുകളിലാണ് കൊച്ചിയില്‍ താമസിക്കുന്ന ഹനാന്റെ സ്ഥാനം. തൊഴിലെടുത്ത് പഠിക്കുക മാത്രമല്ല, സ്വന്തം കുടുംബത്തിന് അത്താണിയാവാനാണ് ഹനാന്‍ ശ്രമിച്ചത്. ഹനാന്റെ ജീവിതാനുഭവങ്ങള്‍ മനസിലാക്കുമ്പോള്‍ ആ കുട്ടിയില്‍ അഭിമാനം തോന്നുന്നു. ഹനാന്‍ ധൈര്യപൂര്‍വ്വം മുന്നോട്ടു പോവുക. വിഷമകരമായ സാഹചര്യങ്ങളെ സധൈര്യം നേരിടാന്‍ കാണിച്ച ആത്മവിശ്വാസം കൈവിടരുത്. ഹനാനൊപ്പമുണ്ട്. കേരളം മുഴുവന്‍ ആ കുട്ടിയെ പിന്തുണക്കണം". പിണറായി വിജയൻ തന്റെ ഫെയ്സ്ബൂക് കുറിപ്പിൽ പറഞ്ഞു.

അതേ സമയം, ഹനാനെതിരെ   നടന്ന സൈബർ ആക്രമണങ്ങളെ മുഖ്യമന്ത്രി അപലപിച്ചു. സമൂഹമാധ്യമങ്ങളിലെ പ്രചരണങ്ങള്‍ പലതും ഇരുതല മൂർച്ചയുള്ള വാളാണ് സമൂഹമാധ്യമങ്ങളിലെ ഇടപെടലില്‍ കൂടുതല്‍ സൂക്ഷ്മത പാലിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം ഓർമിപ്പിച്ചു. കയ്യില്‍ കിട്ടുന്നതെന്തും പ്രചരിപ്പിക്കുന്ന രീതി ആശാസ്യമല്ല. സത്യം അറിയാതെ പല പ്രചരണങ്ങളേയും ഏറ്റെടുക്കുന്ന രീതിയാണുളളത്. കൂടുതല്‍ വിപത്തുകളിലേക്ക് സമൂഹത്തെ നയിക്കാനേ ഇത് ഉപകരിക്കൂ ഈ പ്രചരണങ്ങളിലും തളരാതെ മുന്നേറാന്‍ ഹനാന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും പിണറായി വിജയൻ കൂട്ടി ചേർത്തു.

നേരത്തെ ഹനാന് പിന്തുണയുമായി മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ, വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ, രാജ്യസഭാ എം പി അൽഫോൻസ് കണ്ണന്താനം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ രംഗത്തെത്തിയിരുന്നു.

https://www.azhimukham.com/offbeat-abuse-in-social-media-against-hanan-a-brief-analysis-by-ribin/

Next Story

Related Stories