TopTop

അഴിമതിയും മൂന്നാംമുറയും വച്ചുപൊറുപ്പിക്കില്ല: പൊലീസിന് മുഖ്യമന്ത്രിയുടെ പെരുമാറ്റച്ചട്ടം

അഴിമതിയും മൂന്നാംമുറയും വച്ചുപൊറുപ്പിക്കില്ല: പൊലീസിന് മുഖ്യമന്ത്രിയുടെ പെരുമാറ്റച്ചട്ടം
പൊലീസിന് ശക്തമായ താക്കീതുകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അഴിമതിയും മൂന്നാം മുറയും വച്ച് പൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പൊലീസ് യോഗത്തില്‍ വ്യക്തമാക്കി. സര്‍ക്കാരിന്റെ പൊലീസ് നയം മനസിലാക്കി പ്രവര്‍ത്തിക്കണം. യാതൊരു തരത്തിലുള്ള പക്ഷപാതിത്വവും പൊലീസ് കാണിക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കോ ജാതി - മത സമ്മര്‍ദ്ദങ്ങള്‍ക്കോ വഴങ്ങരുത്. കേസുകള്‍ ജാഗ്രതയോടെ കൈകാര്യം ചെയ്യണം. പൊതു പ്രവര്‍ത്തകര്‍ക്കെതിരെ കാപ്പ ചുമത്തരുത്‌. യുഎപിഎ ദുരുപയോഗം ചെയ്യുന്നത് തടയണം. വിവാദസംഭവങ്ങളില്‍ നയപരമായി വേഗത്തില്‍ തീരുമാനങ്ങള്‍ എടുക്കണം. ന്യായമായ കാര്യങ്ങള്‍ക്ക് സര്‍ക്കാരിന്റെ പിന്തുണയുണ്ടാകും. ആഭ്യന്തര സെക്രട്ടറി സുബ്രത ബിശ്വാസ്, മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. കണ്ണൂരിലും മലപ്പുറത്തും എറണാകുളത്തും റേഞ്ച് യോഗങ്ങള്‍ വിളിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.





Next Story

Related Stories