ന്യൂസ് അപ്ഡേറ്റ്സ്

കണ്ണൂരില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി; ജില്ലയില്‍ ഹര്‍ത്താല്‍

A A A

Print Friendly, PDF & Email

കണ്ണൂര്‍ എടയന്നൂരില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനെ വെട്ടിക്കൊല്ലപ്പെടുത്തി. യൂത്ത് കോണ്‍ഗ്രസ്സ് കീഴല്ലൂര്‍ മണ്ഡലം പ്രസിഡണ്ടായിരുന്ന എടയന്നൂര്‍ സ്കൂള്‍ പറമ്പത്ത് ഹൌസില്‍ ഷുഹൈബ് (30) ആണ് കൊല്ലപ്പെട്ടത്.

സുഹൃത്തുക്കളോടൊപ്പം ചായ കുടിച്ചുകൊണ്ടിരിക്കുകയായിരുന്ന ഷുഹൈബിന് നേരെ ബോംബെറിയുകയായിരുന്നു. തുടര്‍ന്ന് വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഇന്നലെ രാത്രിയാണ് സംഭവം നൌഷാദ്, റിയാസ് എന്നിവര്‍ക്കും പരുക്കേറ്റു. ഇന്നലെ രാത്രിയാണ് സംഭവം.

കാലുകള്‍ക്ക് വെട്ടേറ്റ ഷുഹൈബ് തലശ്ശേരി സഹകരണ ആശുപത്രിയിലെ വെച്ചാണ് മരണപ്പെട്ടത്. കൊലപാതകത്തിന് പിന്നില്‍ സിപിഎം ആണെന്ന് കോണ്‍ഗ്രസ്സ് ആരോപിച്ചു. മൂന്നാഴ്ചമുമ്പ് എടയന്നൂര്‍ എച്ച്.എസ്.എസില്‍ എസ്.എഫ്.ഐ.-കെ.എസ്.യു. സംഘര്‍ഷമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഷുഹൈബ് റിമാന്‍ഡിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

സംഭവത്തിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ്സ് ഇന്നു രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ ജില്ലയിൽ ഹർത്താൽ ആചരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍