TopTop
Begin typing your search above and press return to search.

"ബിജെപിയുടേയും കോണ്‍ഗ്രസിന്റേയും ശബരിമല ജാഥകള്‍ എവിടെ വച്ച് ഒന്നാകുമെന്ന് നോക്കിയാല്‍ മതി": പിണറായി

"ബിജെപിയുടേയും കോണ്‍ഗ്രസിന്റേയും ശബരിമല ജാഥകള്‍ എവിടെ വച്ച് ഒന്നാകുമെന്ന് നോക്കിയാല്‍ മതി": പിണറായി

ശബരിമല പ്രശ്‌നത്തില്‍ ബിജെപിയും കോണ്‍ഗ്രസും നടത്തുന്ന സംസ്ഥാന ജാഥകള്‍ എവിടെവച്ച് ഒന്നാകും എന്ന് നോക്കിയാല്‍ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പരിഹാസം. തൃശൂരില്‍ എല്‍ഡിഎഫ് റാലിയില്‍ പ്രസംഗിക്കവേയാണ് പിണറായി ഇക്കാര്യം പറഞ്ഞത്. കോണ്‍ഗ്രസ് ജാഥ നയിക്കുന്ന കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരനെ ലക്ഷ്യമിട്ടായിരുന്നു പ്രധാനമായും പിണറായിയുടെ പരിഹാസം. അങ്ങേയറ്റത്ത് നിന്ന് പുറപ്പെടുന്ന ജാഥയെ ഏതാണ്ട് അങ്ങോട്ടേയ്ക്ക് പോയി പെട്ടെന്ന് ഇങ്ങോട്ടേക്ക് പോന്നയാളാണ് നയിക്കുന്നതെന്ന് പിണറായി പറഞ്ഞു. കോണ്‍ഗ്രസ് എത്തിപ്പെട്ടിരിക്കുന്ന അധപതനം എത്ര വലുതാണെന്ന് നോക്കൂ. കോണ്‍ഗ്രസ് ഇവിടെ ഇല്ലാതാകുമെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞപ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസുകാരനും പ്രതികരിച്ചില്ല. പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടേത് വ്യക്തിപരമായ അഭിപ്രായമെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞ് അമിത് ഷായുടെ അഭിപ്രായത്തിനൊപ്പം നില്‍ക്കുന്നവരാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ - പിണറായി പറഞ്ഞു.

ആര്‍എസ്എസിന്റെ ഘടന എന്താണെന്ന് കേരളത്തിലെ എല്ലാവര്‍ക്കുമറിയാം. പ്രത്യേക പരിശീലനമുള്ള അക്രമിസംഘമാണ് ഇവര്‍ക്കുള്ളത്. ആളുകളെ എങ്ങനെ എളുപ്പത്തില്‍ കൊല്ലാം എന്നാണ് അവര്‍ പഠിപ്പിക്കുന്നത്. അവിടെ നിന്ന് പുറത്തുവന്നവര്‍ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ടെന്നും പിണറായി പറഞ്ഞു. സന്നിധാനത്ത് കലാപമുണ്ടാക്കി സമാധാനം തകര്‍ക്കുകയാണ് അവരുടെ ലക്ഷ്യം - പിണറായി പറഞ്ഞു.

https://www.azhimukham.com/offbeat-bjp-state-chief-ps-sreedharan-pillai-use-kerala-rerormation-leaders-for-his-radhayatha/

https://www.azhimukham.com/newwrap-can-congress-to-stop-their-leaders-from-joining-bjp-writes-saju/


Next Story

Related Stories