ന്യൂസ് അപ്ഡേറ്റ്സ്

അശാന്തന്റെ മൃതദേഹത്തെ അപമാനിച്ച കോണ്‍ഗ്രസ്സ് കൌണ്‍സിലര്‍ അടക്കം ഏഴു പേരെ അറസ്റ്റു ചെയ്തു

ദളിത് ചിത്രകാരന്‍ അശാന്തന്‍റെ മൃതദേഹത്തെ അപമാനിച്ച കോണ്‍ഗ്രസ്സ് കൌണ്‍സിലര്‍ അടക്കം ഏഴു പേരെ അറസ്റ്റു ചെയ്തു. കൗണ്‍സിലര്‍ കെ.വി.പി കൃഷ്ണകുമാര്‍ ഉള്‍പ്പെടെ അക്രമി സംഘത്തില്‍ ഉണ്ടായിരുന്ന ഏഴുപേരയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടത്.

കൗണ്‍സിലര്‍ കെ.വി.പി കൃഷ്ണകുമാറിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സാംസ്‌കാരിക നായകന്മാരുടെയും കാലകാരന്മാരുടെയും കൂട്ടായ്മ കൊച്ചി മേയര്‍ സൌമിനി ജെയിന് പരാതി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ബുധനാഴ്ച അന്തരിച്ച അശാന്തന്‍റെ മൃതദേഹം ദര്‍ബാര്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കാന്‍ കൊണ്ടുവന്നപ്പോഴാണ് കൌണ്‍സിലറും ക്ഷേത്രം ഭാരവാഹികളും ഒരുവിഭാഗം വിശ്വാസികളും ശിവക്ഷേത്രത്തിനു മുന്നിലൂടെ മൃതദേഹം കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്നു പറഞ്ഞ് രംഗത്തെത്തിയത്. തുടര്‍ന്ന് ദര്‍ബാര്‍ ഹാളിന്റെ പിന്‍ഭാഗത്ത് കൂടിയാണ് മൃതദേഹം അകത്തു കയറ്റിയത്.

അശാന്തന്റെ മൃതദേഹത്തെ അപമാനിച്ച നഗരസഭ കൌണ്‍സിലറെ പുറത്താക്കിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍