കേരളത്തില്‍ സിറ്റിംഗ് എംഎല്‍എമാര്‍ ലോക് സഭയിലേയ്ക്ക് മത്സരിക്കേണ്ടെന്ന് കോണ്‍ഗ്രസ്

വിവിധ മണ്ഡലങ്ങളിലെ വിജയസാധ്യത കണക്കിലെടുത്ത് ഇളവുകള്‍
നല്‍കിയേക്കാമെന്ന സൂചനയും ദേശീയ നേതൃത്വം നല്‍കുന്നുണ്ട്.

കേരളത്തില്‍ സിറ്റിംഗ് എംഎല്‍എമാര്‍ മത്സരിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ തീരുമാനം. ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന പിസിസി അധ്യക്ഷന്മാരുടേയും നിയമസഭ കക്ഷി നേതാക്കളുടേയും യോഗത്തിന് ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഇതോടെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ള കോണ്‍ഗ്രസിന്റെ സിറ്റിംഗ് എംഎല്‍എമാര്‍ മത്സരിക്കില്ലെന്ന് വ്യക്തമായി. അതേസമയം വിവിധ മണ്ഡലങ്ങളിലെ വിജയസാധ്യത കണക്കിലെടുത്ത് ഇളവുകള്‍
നല്‍കിയേക്കാമെന്ന സൂചനയും ദേശീയ നേതൃത്വം നല്‍കുന്നുണ്ട്.

ഉമ്മന്‍ ചാണ്ടി ഇടുക്കിയിലോ പത്തനംതിട്ടയിലോ മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഹൈക്കമാന്‍ഡ് പറയുകയാണെങ്കില്‍ മത്സരിക്കാം എന്നാണ് ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നത്. അടൂര്‍ പ്രകാശ് അടക്കമുള്ളവരേയും ലോക്‌സഭയിലേയ്ക്ക് മത്സരിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഉമ്മന്‍ ചാണ്ടിയെ ഇടുക്കിയില്‍ മത്സരിപ്പിക്കണമെന്ന ആവശ്യത്തെ ഡിസിസി സ്വാഗതം ചെയ്തിരുന്നു. അതേസമയം ലോക്‌സഭയിലേയ്ക്ക് മത്സരിക്കാന്‍ ഉമ്മന്‍ ചാണ്ടിയും വലിയ താല്‍പര്യം കാണിക്കുന്നില്ല എന്നാണ് സൂചന.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍