TopTop
Begin typing your search above and press return to search.

മധ്യപ്രദേശില്‍ മത്സരിക്കണോ? 5000 ട്വിറ്റര്‍ ഫോളോവേഴ്‌സും 15,000 ഫേസ്ബുക്ക് ലൈക്കും വേണമെന്ന് കോണ്‍ഗ്രസ്

മധ്യപ്രദേശില്‍ മത്സരിക്കണോ? 5000 ട്വിറ്റര്‍ ഫോളോവേഴ്‌സും 15,000 ഫേസ്ബുക്ക് ലൈക്കും വേണമെന്ന് കോണ്‍ഗ്രസ്
മധ്യപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകണമെങ്കില്‍ കുറഞ്ഞത് 5000 ട്വിറ്റര്‍ ഫോളോവേഴ്‌സും 15000 ഫേസ്ബുക്ക് ലൈക്കുകളും വേണമെന്ന് കോണ്‍ഗ്രസിന്റെ നിബന്ധന. മധ്യപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയാണ് (എംപിസിസി) ഇന്നലെ ഈ നിബന്ധനയുമായി മത്സരാര്‍ത്ഥികള്‍ക്ക് കത്ത് നല്‍കിയത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ബൂത്ത്തല പ്രവര്‍ത്തകരുടെ ഒരു വാട്‌സ്ആപ്പ് അഡ്മിന്‍ ആയിരിക്കണം, എംപിസിസി ട്വിറ്റര്‍ ഹാന്‍ഡിലിന്റെ എല്ലാ ട്വീറ്റുകളും ലൈക്ക് ചെയ്യുകയും റീഷെയര്‍ ചെയ്യുകയും വേണം തുടങ്ങിയ നിബന്ധനകളുണ്ട്. ടിക്കറ്റ് വേണ്ടവരെല്ലാം സെപ്റ്റംബര്‍ 15നകം തങ്ങളുടെ സോഷ്യല്‍മീഡിയ സ്വാധീനം എത്രത്തോളമുണ്ട് എന്ന് വ്യക്തമാക്കണം.

മധ്യപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പ് സോഷ്യല്‍മീഡിയയിലും വലിയ യുദ്ധമായിരിക്കുമെന്ന ബോധ്യത്തില്‍ നിന്നാണ് കോണ്‍ഗ്രസ് ഇത്തരം നിബന്ധനകള്‍ മുന്നോട്ടുവച്ചിരിക്കുന്നത്. 65,000ത്തോളം വരുന്ന ബിജെപിയുടെ സൈബര്‍ പോരാളികളെ നേരിടുന്നത് കോണ്‍ഗ്രസിന്റെ രാജീവ് കെ സിപാഹി (രാജീവിന്റെ സൈനികര്‍) എന്ന സംഘമാണ്. 5000 സൈബര്‍ വാരിയേഴ്‌സിനെ കൂടി ഉടന്‍ ടീമില്‍ ഉള്‍പ്പെടുത്തുമെന്നാണ് ബിജെപി സംസ്ഥാന ഐടി സെല്ലിന്റെ ചുമതലയുള്ള ശിവ് രാജ് സിംഗ് ദാബി പറയുന്നത്. കോണ്‍ഗ്രസിന്റെ രാജീവ് കെ സിപാഹിയില്‍ നിലവില്‍ നാലായിരത്തിനടുത്ത് പേരാണുള്ളത്. 5000 പേരെ കൂടി പരിശീലനം നല്‍കി ഉടന്‍ ടീമില്‍ ഉള്‍പ്പെടുത്തുമെന്ന് കോണ്‍ഗ്രസ് സംസ്ഥാന ഐടി സെല്‍ ചുമതല വഹിക്കുന്ന ധര്‍മേന്ദ്ര ബാജ്‌പേയ് പറഞ്ഞു. വാട്‌സ്ആപ്പ് ആയിരിക്കും എറ്റവും വലിയ പ്രചാരണ മാധ്യമമെന്ന് ധര്‍മേന്ദ്ര ബാജ്‌പേയ് പറഞ്ഞു.


Next Story

Related Stories