ന്യൂസ് അപ്ഡേറ്റ്സ്

‘എനിക്കുള്ള നീതി എവിടെയാണ്?’ -ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ചോദിക്കുന്നു

ഗൂഢാലോചന നടക്കുന്നത് തനിക്കെതിരെയല്ല. സഭയ്ക്കെതിരെയാണ്.

സഭയ്ക്കെതിരെ വലിയൊരു ഗൂഢാലോചനയാണ് നടക്കുന്നതെന്ന് ലത്തീൻ കത്തോലിക്കാ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ. ദി വീക്കിന് നൽകിയ അഭിമുഖത്തിലാണ് ബിഷപ്പ് ഇക്കാര്യം പറഞ്ഞത്.

ഗൂഢാലോചന നടക്കുന്നത് തനിക്കെതിരെയല്ല. സഭയ്ക്കെതിരെയാണ്. തന്നെ വില്ലനായി ചിത്രീകരിക്കുന്ന കഥകളിലും ഉപകഥകളിലും മാധ്യമങ്ങൾ അഭിരമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സഭ പ്രതിരോധത്തിലായ സാഹചര്യം പരിഗണിച്ച് സ്ഥാനം വിട്ടൊഴിയാൻ തയ്യാറാകുമോ എന്ന ചോദ്യത്തിന് കേസന്വേഷണവുമായി താൻ പൂർണമായി സഹകരിക്കുന്നുണ്ടെന്നായിരുന്നു മറുപടി. പൊലീസിന്റെ പക്കൽ തനിക്കെതിരെ ഒരു കത്ത് മാത്രമാണ് തെളിവായുള്ളത്. കുറ്റം തെളിയിക്കപ്പെടുന്നതു വരെ ഒരാൾ കുറ്റക്കാരനല്ലെന്നാണ് നമ്മുടെ നിയമങ്ങൾ പറയുന്നത്. തന്റെ കാര്യത്തിൽ മാത്രം ഇത് നടക്കുന്നില്ലെന്ന് മുളയ്ക്കൽ പറഞ്ഞു. എനിക്കുള്ള നീതി എവിടെയാണ്? -അദ്ദേഹം ചോദിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍