TopTop
Begin typing your search above and press return to search.

ഗോധ്ര കേസ് അന്വേഷിച്ച വിവാദ ഗുജറാത്ത് ഐപിഎസ് ഉദ്യോഗസ്ഥന്‍ മനുഷ്യാവകാശ കമ്മീഷനില്‍

ഗോധ്ര കേസ് അന്വേഷിച്ച വിവാദ ഗുജറാത്ത് ഐപിഎസ് ഉദ്യോഗസ്ഥന്‍ മനുഷ്യാവകാശ കമ്മീഷനില്‍
ഗോധ്ര ട്രെയിന്‍ തീ വയ്പ് കേസ് സിബിഐക്ക് കൈമാറുന്നതിന് മുമ്പ് അന്വേഷിച്ച ഗുജറാത്ത് ഐപിഎസ് ഉദ്യോഗസ്ഥന്‍ ജെകെ ഭട്ടിനെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗമായി തിരഞ്ഞെടുത്തു. രണ്ട് ദിവസം മുമ്പാണ് ജെകെ ഭട്ട് സര്‍വീസില്‍ നിന്ന് വിരമിച്ചത്. പ്രതിപക്ഷ നേതാവ് അടക്കം അംഗങ്ങളായ, മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള കമ്മിറ്റിയാണ് ജെകെ ഭട്ടിനെ മനുഷ്യാവകാശ കമ്മീഷന്‍ അംഗമായി തിരഞ്ഞെടുത്തത്.

2017ല്‍ തട്ടിക്കൊണ്ടുപോകല്‍ കേസിലടക്കം നിരവധി വിവാദങ്ങളില്‍ പെട്ട ഉദ്യോഗസ്ഥനാണ് ജെകെ ഭട്ട്. കഴിഞ്ഞ വര്‍ഷം പണ തട്ടിപ്പ് കേസിലെ പ്രതി, ഭട്ടിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ഗോധ്ര ട്രെയിന്‍ തീ വയ്പ് കേസില്‍ 11 പേര്‍ക്ക് വധശിക്ഷ വിധിച്ച ജഡ്ജി പിആര്‍ പട്ടേലിനെ സ്‌പെഷല്‍ ഓഫീസറായി നിയമിച്ചിരുന്നു.

Next Story

Related Stories