ന്യൂസ് അപ്ഡേറ്റ്സ്

സിപിഎമ്മുകാരനെ കൊന്നത് വ്യാജ മദ്യവില്‍പ്പന തടഞ്ഞതിനെന്ന് നാട്ടുകാര്‍; മദ്യപിച്ചുണ്ടായ തര്‍ക്കമെന്ന് ശ്രീധരന്‍ പിള്ള

അശ്വിന്‍ വ്യാജ വില്‍പ്പന നടത്തിയിരുന്നതായും കൊല്ലപ്പെട്ട സിദ്ദിഖ് അടക്കമുള്ള സിപിഎം പ്രവര്‍ത്തകര്‍ ഇത് തടഞ്ഞതിനെ തുടര്‍ന്നുള്ള വൈരമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത് എന്ന് പ്രദേശവാസികള്‍ പറയുന്നുണ്ട്.

കാസര്‍ഗോഡ് ഉപ്പളയില്‍ സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. ആര്‍എസ്എസ് പ്രവര്‍ത്തകനായ അശ്വിന്‍ അടക്കമുള്ളവരെയാണ് പൊലീസ് തിരിച്ചറിഞ്ഞത്. ഇവരെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. കാസര്‍ഗോഡ് ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ പ്രത്യേക അനേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. രാഷ്ട്രീയ കൊലപാതകം തന്നെയാണ് നടന്നിരിക്കുന്നത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

അതേസമയം അശ്വിന്‍ വ്യാജ മദ്യ വില്‍പ്പന നടത്തിയിരുന്നതായും കൊല്ലപ്പെട്ട സിദ്ദിഖ് അടക്കമുള്ള സിപിഎം പ്രവര്‍ത്തകര്‍ ഇത് തടഞ്ഞതിനെ തുടര്‍ന്നുള്ള വൈരമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത് എന്ന് പ്രദേശവാസികള്‍ പറയുന്നുണ്ട്. ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് സിപിഎം ആരോപിക്കുന്നു. എന്നാല്‍ കൊലപാതകത്തില്‍ ബിജെപിക്ക് പങ്കില്ലെന്നാണ് സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍ പിള്ള പറയുന്നത്. മദ്യപിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നും ഇതില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും ശ്രീധരന്‍ പിള്ള അഭിപ്രായപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍