ന്യൂസ് അപ്ഡേറ്റ്സ്

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം: 24 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

മാവോയിസ്റ്റുകളും സിആര്‍പിഎഫും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടലുണ്ടായി.

ഛത്തീസ്ഗഡിലെ സുഖ്മയില്‍ സിആര്‍പിഎഫ് പട്രോളിംഗിന് നേരെയുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ 24 ജവാന്മാര്‍ കൊല്ലപ്പെട്ടു. 7 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ദക്ഷിണ ബസ്തറിലെ ബുര്‍കാപാല്‍ – ചിന്താഗുഫ മേഖലയിലാണ് ആക്രമണം നടന്നത്. മാവോയിസ്റ്റുകളും സിആര്‍പിഎഫും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടലുണ്ടായി. പരിക്കേറ്റവരെ ഹെലികോപ്റ്ററില്‍ റായ്പൂരിലേയ്ക്ക് കൊണ്ടുപോയി. കൊല്ലപ്പെട്ട 24 പേരുടേയും പക്കലുണ്ടായിരുന്ന ആയുധങ്ങളും വയര്‍ലസ് സെറ്റുകളും മാവോയിസ്റ്റുകള്‍ കൊണ്ടുപോയി. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി രമണ്‍ സിംഗ് ഡല്‍ഹിയിലെ പരിപാടികള്‍ റദ്ദാക്കി റായ്പൂരിലേയ്ക്ക് തിരിച്ചു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍