TopTop
Begin typing your search above and press return to search.

ലൈംഗിക പീഡന കേസ് പിന്‍വലിച്ചില്ല, ദലിത് വിദ്യാര്‍ത്ഥിനിയെ തലയില്‍ കല്ലിടിച്ച് കൊന്നു

ലൈംഗിക പീഡന കേസ് പിന്‍വലിച്ചില്ല, ദലിത് വിദ്യാര്‍ത്ഥിനിയെ തലയില്‍ കല്ലിടിച്ച് കൊന്നു
ലൈംഗിക പീഡന കേസ് പിന്‍വലിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് മധ്യപ്രദേശില്‍ 23കാരിയായ ദലിത് യുവതിയെ തലയില്‍ വലിയ കല്ലിടിച്ച് കൊന്നു. മധ്യപ്രദേശിലെ സിയോണി ജില്ലയിലാണ് സംഭവം. സയോണിയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് ഗവണ്‍മെന്റ് വിമന്‍സ് കോളേജിലെ വിദ്യാര്‍ത്ഥിനിയാണ് കൊല്ലപ്പെട്ട യുവതി. കോളേജിലേയ്ക്ക് പോകുന്ന വഴിയാണ് യുവതിയെ ആക്രമിച്ചത്. മുടിയില്‍ പിടിച്ചും നിലത്തുകൂടെ വലിച്ചിഴച്ചും കൊണ്ടുപോയ ശേഷം തലയില്‍ വലിയ കല്ല് കൊണ്ടിടിക്കുകയായിരുന്നു. കൊലയാളിയായ 38കാരന്‍ അനില്‍ മിശ്രയെ പൊലീസ് അറസ്റ്റ് ചെയ്തു.



Next Story

Related Stories