TopTop
Begin typing your search above and press return to search.

ഹാസന്‍ വിട്ട ദേവഗൗഡ തുമകൂരുവില്‍; പ്രതിഷേധവുമായി കോണ്‍ഗ്രസ് സിറ്റിംഗ് എംപി

ഹാസന്‍ വിട്ട ദേവഗൗഡ തുമകൂരുവില്‍; പ്രതിഷേധവുമായി കോണ്‍ഗ്രസ് സിറ്റിംഗ് എംപി

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സിറ്റിംഗ് സീറ്റായ ഹാസന്‍ പേരക്കുട്ടി പ്രജ്വല്‍ രേവണ്ണയ്ക്ക് നല്‍കിയ മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് ദേശീയ അധ്യക്ഷനുമായ എച്ച്ഡി ദേവഗൗഡ കര്‍ണാടകയിലെ തുമകൂരുവില്‍ നിന്ന് മത്സരിക്കും. കോണ്‍ഗ്രസ് - ജെഡിഎസ് സഖ്യത്തില്‍ കോണ്‍ഗ്രസ് 20 സീറ്റിലും ജെഡിഎസ് എട്ട് സീറ്റിലുമാണ് മത്സരിക്കുന്നത്. പ്രജ്വല്‍ രേവണ്ണ, ദേവഗൗഡയുടെ മകന്‍ എച്ച്ഡി രേവണ്ണയുടെ മകനാണ്.

മാണ്ഡ്യ സീറ്റില്‍ മത്സരിക്കുന്നത് ദേവഗൗഡയുടെ മകനും മുഖ്യമന്ത്രിയുമായ എച്ച്ഡി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ ഗൗഡയാണ്. അതേസമയം കോണ്‍ഗ്രസ് സിറ്റിംഗ് സീറ്റായ തുമകുരു ദേവഗൗഡയ്ക്ക് നല്‍കിയതില്‍ സിറ്റിംഗ് എംപി എസ് പി മുദ്ദഹനുമ ഗൗഡ പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്.


Next Story

Related Stories