ന്യൂസ് അപ്ഡേറ്റ്സ്

പ്രശ്നമുണ്ടാക്കിയത് സമരത്തില്‍ നുഴഞ്ഞു കയറിയവര്‍: ജിഷ്ണുവിന്റെ അമ്മയുടെ അറസ്റ്റില്‍ ഡിജിപി

പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജിപിയെ ഫോണില്‍ വിളിച്ച് ആശുപത്രിയിലെത്തി ജിഷ്ണുവിന്‍റെ അമ്മയെ കാണാന്‍ ആവശ്യപ്പെടുകയായിരുന്നു.

ജിഷ്ണുവിന്റെ അമ്മയെ അറസ്റ്റ് ചെയ്ത പൊലീസ് നടപടി വിവാദമാവുകയും വ്യാപക പ്രതിഷേധമുയര്‍ത്തുകയും ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ വിശദീകരണവുമായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ രംഗത്തെത്തി. പൊലീസ് ആസ്ഥാനത്തിന് മുന്നിലെ സമരത്തില്‍ ചിലര്‍ നുഴഞ്ഞുകയറിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്ന് ബെഹ്‌റ ആരോപിച്ചു. ജിഷ്ണുവിന്റെ അമ്മയടക്കം ആറ് ബന്ധുക്കളെ കാണാന്‍ അനുമതി നല്‍കിയിരുന്നതായും ഡിജിപി പറഞ്ഞു. ജിഷ്ണുവിന്റെ അമ്മയെ പ്രവേശിപ്പിച്ച പേരൂര്‍ക്കട ആശുപത്രിയില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഡിജിപി.

സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചുവെന്നും സംഭവം അന്വേഷിക്കുമെന്നും ഇന്ന് വൈകുന്നേരത്തിനകം അടിയന്തര റിപ്പോര്‍ട്ട് ഐജിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഡിജിപി പറഞ്ഞു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജിപിയെ ഫോണില്‍ വിളിച്ച് ആശുപത്രിയിലെത്തി ജിഷ്ണുവിന്‍റെ അമ്മയെ കാണാന്‍ ആവശ്യപ്പെടുകയായിരുന്നു. നേരത്തെ വിഎസ് പൊലീസ് നടപടിയില്‍ ശക്തമായ പ്രതിഷേധം അറിയിക്കുകയും ഡിജിപിയെ ഫോണില്‍ വിളിച്ച് ശകാരിക്കുകയും ചെയ്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍