TopTop
Begin typing your search above and press return to search.

കെവിന്‍ കേസ്: ആന്ധ്രയിലേക്കുള്ള വാഹനത്തില്‍ ഫോണ്‍ ഉപേക്ഷിച്ചു ദൃശ്യം മോഡല്‍ തന്ത്രം

കെവിന്‍ കേസ്: ആന്ധ്രയിലേക്കുള്ള വാഹനത്തില്‍ ഫോണ്‍ ഉപേക്ഷിച്ചു ദൃശ്യം മോഡല്‍ തന്ത്രം

കെവിന്‍ കൊലപാതക കേസില്‍ സിനിമാ സ്റ്റൈലില്‍ പോലീസിനെ തെറ്റിദ്ധരിപ്പിക്കാനുള്ള പ്രതികളുടെ തന്ത്രം പൊളിഞ്ഞു. ദൃശ്യത്തില്‍ മോഹന്‍ ലാലിന്റെ നായക കഥാപാത്രം ചെയ്തതുപോലെ ഫോണ്‍ അന്യസംസ്ഥാനത്തേക്ക് പോകുന്ന വണ്ടിയില്‍ ഉപേക്ഷിക്കുകയായിരുന്നു ഒരു പ്രതി. ആന്ധ്രയിലേക്കുള്ള വണ്ടിയിലാണ് ഫോണ്‍ ഉപേക്ഷിച്ചത്.

മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ നോക്കിയ പോലീസ് പ്രതി ആന്ധ്രയിലേക്ക് കടന്നു എന്നാണ് കരുതിയത്. എന്നാല്‍, ആന്ധ്രയിലെത്തിയ ഫോണ്‍ കയ്യില്‍കിട്ടിയ പ്രദേശവാസി അതില്‍ തന്റെ സിം ഇട്ട് വിളിച്ചതോടെ തന്ത്രം പൊളിയുകയായിരുന്നു.

കേസില്‍ ഇതുവരെ 13 പ്രതികള്‍ അറസ്റ്റിലായി. നീനുവിന്റെ അമ്മ രഹ്ന ഇപ്പൊഴും ഒളിവിലാണ്. പിടിയിലായ 5 പ്രതികളെ ഇന്ന് തെളിവെടുപ്പിന് കൊണ്ടുവരും.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

http://www.azhimukham.com/kerala-culprits-must-get-punishment-says-kevins-family-report-by-hasna/

Next Story

Related Stories