TopTop
Begin typing your search above and press return to search.

രണ്ടര മണിക്കൂര്‍ നേരത്തേക്ക്‌ ദിലീപ് ജയിലിനു പുറത്ത് ഇറങ്ങി

രണ്ടര മണിക്കൂര്‍ നേരത്തേക്ക്‌ ദിലീപ് ജയിലിനു പുറത്ത് ഇറങ്ങി

നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഡാലോചന കുറ്റത്തിന് അറസ്റ്റിലായി രണ്ടു മാസത്തോളമായി ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് പുറത്ത് ഇറങ്ങി. പിതാവിന്റെ ശ്രാദ്ധകര്‍മത്തില്‍ പങ്കെടുക്കാനാണ് നടന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി താത്കാലിക അനുമതി നല്‍കിയിരിക്കുന്നത്. രാവിലെ എട്ടുമുതല്‍ പത്തുവരെയാണ്‌ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കോടതി അനുമതി നല്‍കിയിരിക്കുന്നത്. ആലുവ മണപ്പുറത്തും വീട്ടിലും നടക്കുന്ന ചടങ്ങുകളില്‍ ദിലീപ് പങ്കെടുക്കും.

കര്‍ശന നിയന്ത്രണങ്ങളാണ് കോടതി ദിലീപിന് നല്‍കിയിരിക്കുന്നത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല, അന്വേഷണ ഉദ്യോഗസ്ഥന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കണം. ചെലവ് സ്വയം വഹിക്കണം. കോടതിയുടെ അനുമതി ദുര്യോപയോഗം ചെയ്യാരുത് എന്നീ നിര്‍ദേശങ്ങള്‍ ദിലീപ് പാലിക്കണം.

കനത്ത സുരക്ഷയാണ് ദിലീപ് പുറത്തു വരുന്നതിനോടനുബന്ധിച്ച് പൊലീസ് ഒരുക്കിയിരിക്കുന്നത്. ഫാന്‍സ് അസോസിയേഷന്‍ പ്രകടനം നടത്താന്‍ സാധ്യതയുണ്ടെന്നു പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. നേരത്തെ മജിസ്‌ട്രേറ്റ് കോടതി ഒരു തവണയും ഹൈക്കോടതി രണ്ടു തവണയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

Next Story

Related Stories