TopTop

ജിഷ്ണുവിന്റെ അമ്മ മഹിജയെ ഡിജിപി ചര്‍ച്ചയ്ക്ക് വിളിച്ചു

ജിഷ്ണുവിന്റെ അമ്മ മഹിജയെ ഡിജിപി ചര്‍ച്ചയ്ക്ക് വിളിച്ചു
ജിഷ്ണുവിന്റെ അമ്മ മഹിജയെ ഡിജിപി ചര്‍ച്ചയ്ക്ക് വിളിച്ചു. എപ്പോള്‍ വേണമെങ്കിലും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നാണ് ഡിജിപി ലോക്‌നാഥ് ബെഹ്ര അറിയിച്ചിരിക്കുന്നത്. ആശുപത്രി വിട്ട ശേഷം ചര്‍ച്ചയെ കുറിച്ച് ആലോചിക്കാമെന്നാണ് ജിഷ്ണുവിന്റെ ബന്ധുക്കള്‍ അറിയിച്ചിരിക്കുന്നത്.

ജിഷ്ണുവിന്‍റെ അമ്മയടക്കം ആറ് പേര്‍ക്ക് കാണാന്‍ അനുമതി നല്‍കിയിരുന്നതായും എന്നാല്‍ പുറത്ത് നിന്ന് വന്നവരടക്കം 16 പേരെയും അകത്തേക്ക് കടത്തിവിടണമെന്ന് ആവശ്യപ്പെട്ടത് മൂലമാണ് പ്രശ്നമുണ്ടായത് എന്നാണ് ഡിജിപി നേരത്തെ പറഞ്ഞത്.
നേരത്തെ പൊലീസ് നടപടിയില്‍ വീഴ്ചയൊന്നും വന്നിട്ടില്ലെന്നും യാതൊരു അതിക്രമവുമുണ്ടായിട്ടില്ലെന്നും കാണിച്ച് ഐജി മനോജ് എബ്രഹാം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Next Story

Related Stories