മോഹന്‍ലാലിന് അവാര്‍ഡ് കൊടുത്തതിനെ പരിഹസിച്ച ഡോ.ബിജുവിനെ കരിങ്കുരങ്ങനെന്ന് വിളിച്ച് ആരാധകന്‍

Print Friendly, PDF & Email

ബിജുവിനെതിരായ ജാതി അധിക്ഷേപത്തില്‍ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ കെആര്‍ മനോജ് അടക്കമുള്ളവര്‍ രംഗത്തെത്തി.

A A A

Print Friendly, PDF & Email

“ഈയടുത്തല്ലേ കുറി തൊട്ട് അമ്പലത്തില്‍ കയറാന്‍ പറ്റിയത്, വല്ലാതെ സംസാരിക്കണ്ട” – മേജര്‍ രവിയുടെ പുതിയ ചിത്രം 1971 – ബിയോണ്ട് ദ ബോഡറില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന പട്ടാളക്കാരനും സര്‍വോപരി നായരുമായ സഹദേവന്‍ കീഴ്ജാതിക്കാരോട് പറയുന്നതാണ്. മുസ്ലീങ്ങളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാനുള്ള എതിര്‍പ്പിനെ ചെറുത്ത് തോല്‍പ്പിച്ച് മതേതരത്വം കാണിക്കാനുള്ള വ്യഗ്രതയിലാണ് പച്ചയ്ക്ക് ജാതിവെറി പ്രകടിപ്പിക്കുന്ന ഈ ഡയലോഗ് സഹദേവന്റെ വായില്‍ മേജര്‍ രവി തിരുകിയത്.

ഏതായും 1971 സിനിമയുടെ പോസ്റ്റര്‍ പ്രൊഫൈല്‍ പിക്ചറാക്കിയ ഒരു ലാല്‍ ആരാധകനാണ് ഇപ്പോള്‍ ഫേസ്ബുക്കില്‍ സംവിധായകന്‍ ഡോ.ബിജുവിനെ കരിങ്കുരങ്ങെന്ന് വിളിച്ചും ജാതി പറഞ്ഞും ആക്ഷേപിച്ചിരിക്കുന്നത്. മോഹന്‍ലാലിനും പുലിമുരുകനും ദേശീയ പുരസ്‌കാരം നല്‍കിയതിനെ പരിഹസിച്ചുകൊണ്ടുള്ള ഡോ.ബിജുവിന്റെ പോസ്റ്റാണ് ക്രിസ്റ്റി ലാലേട്ടന്‍ എന്ന് പേര് വച്ചിരിക്കുന്ന ആരാധകനെ പ്രകോപിപ്പിച്ചത്. മികച്ച ആക്ഷന്‍ കോറിയോഗ്രഫിക്കുള്ള പുരസ്കാരത്തെ പരിഹസിച്ചാണ് ബിജു തുടങ്ങിയത്.

മികച്ച പട്ടികജാതി സംവിധായകനുള്ള അവാഡ് ഈ കരിങ്കുങ്ങന് കിട്ടിയാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളൂ എന്നാണ് ഈ വ്യാജ പേരുകാരനെന്ന് തോന്നിക്കുന്ന ഇയാളുടെ പോസ്റ്റ്. ഫാന്‍സിസത്തിന്റെ ജാതീയത എന്ന് പറഞ്ഞ് ഡോ.ബിജു ഈ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുമുണ്ട്.

ഏതായാലും സൈബര്‍ സെല്ലിന് പരാതി നല്‍കുന്നതായും ബിജു അറിയിച്ചിട്ടുണ്ട്.

അതേസമയം ഡോ.ബിജുവിനെതിരായ ജാതി അധിക്ഷേപത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ബിജുവിനെതിരായ ജാതി അധിക്ഷേപത്തില്‍ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ കെആര്‍ മനോജ് അടക്കമുള്ളവര്‍ രംഗത്തെത്തി.

Also Read: ഇത്തരം ആരാധകരെ പരസ്യമായി തള്ളിപ്പറയാന്‍ മോഹന്‍ലാല്‍ തയ്യാറാകണം: ഡോ. ബിജു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍