UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സംഘപരിവാര്‍ ആക്രമണം: ഡല്‍ഹിയില്‍ ഡിയുജെ – കെയുഡബ്ല്യുജെ പ്രതിഷേധം

ശബരിമല പ്രതിഷേധങ്ങൾക്കിടെ സംഘപരിവാർ നേതൃത്വത്തിലുള്ള വലതുപക്ഷ സംഘടനകൾ 44 മാധ്യമപ്രവർത്തകരെയാണ് ആക്രമിച്ചു പരിക്കേല്പിച്ചത്.

ഡൽഹിയിലും കേരളത്തിലും ശബരിമല വിഷയത്തിലെ റിപ്പോർട്ടിംഗിനിടെ മാധ്യമപ്രവർത്തകരെ ആക്രമിച്ചതിന് എതിരെ ഡൽഹിയിൽ മാധ്യമ പ്രവർത്തകരുടെ പ്രതിഷേധമിരമ്പി. ഡൽഹി യൂണിയൻ ഓഫ് വർക്കിങ് ജേർണലിസ്റ്റ്, കേരള പത്ര പ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ ഡല്‍ഹി ഘടകം) എന്നിവയുടെ നേതൃത്വത്തിൽ ഡൽഹി കേരള ഹൗസിന് പുറത്തായിരുന്നു പ്രതിഷേധ പരിപാടി. അക്രമാസക്തമായ ശബരിമല പ്രതിഷേധങ്ങൾക്കിടെ സംഘപരിവാർ നേതൃത്വത്തിലുള്ള വലതുപക്ഷ സംഘടനകൾ 44 മാധ്യമപ്രവർത്തകരെയാണ് ആക്രമിച്ചു പരിക്കേല്പിച്ചത്. വനിതാ മാധ്യമ പ്രവർത്തകരെയും ഈ അക്രമി സംഘം വെറുതെ വിട്ടില്ല.

ശബരിമല യുവതീ പ്രവേശന വിധി വന്നപ്പോൾ തന്നെ മാധ്യമ പ്രവർത്തകർക്ക് എതിരായ ആക്രമണങ്ങൾ തുടങ്ങിയതായി പ്രതിഷേധത്തിൽ പങ്കെടുത്ത് സംസാരിച്ചവർ ചൂണ്ടിക്കാട്ടി. പ്രതിഷേധത്തിന്റെ പേരിൽ വാഹനങ്ങളും ക്യാമറകളും മൊബൈൽ ഫോണുകളും മറ്റുപകരണങ്ങളും തല്ലി തകർക്കുകയാണ് ഈ അക്രമിസംഘങ്ങൾ. അക്രമം നടത്തുന്നവർക്ക് എതിരെ അടിയന്തര നടപടിയെടുക്കാൻ അധികൃതർ തയ്യാറാകണമെന്ന് പ്രതിഷേധത്തിൽ ആവശ്യപ്പെട്ടു. മാധ്യമ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുക ഭരണഘടന സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു പ്രതിഷേധം.

ഡിയുജെ പ്രസിഡന്റ് എസ്‌കെ പാണ്ഡെ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. മുതിർന്ന മാധ്യമ പ്രവർത്തകരായ വെങ്കിടേഷ് രാമകൃഷ്ണൻ, എം റഷീദുദ്ധീൻ, ഐ ഡബ്ള്യുപിസി പ്രസിഡന്റ് ടികെ രാജലക്ഷ്മി, കെയുഡബ്ള്യുജെ വൈസ് പ്രസിഡന്റ് മിജി ജോസ്, ആക്രമണത്തിന് ഇരയായ ടിവി 18 മാധ്യമപ്രവർത്തക സുചിത്ര, ഡിയുജെ സെക്രട്ടറി ജിഗീഷ് എ എം, കെയ്‌ഡബ്‌ള്യുജെ ട്രഷറർ പ്രസൂൻ കണ്ടത്ത് എന്നിവർ സംസാരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍