ന്യൂസ് അപ്ഡേറ്റ്സ്

ഉപതെരഞ്ഞെടുപ്പ്: കോണ്‍ഗ്രസിനും ബിജെപിക്കും കേരളത്തെ തൊടാനാവില്ലെന്ന് തെളിഞ്ഞു- എം സ്വരാജ്

ഇത് കേരളമാണ്,
വെള്ളം കലങ്ങിയെന്ന് ധരിച്ച്
മീൻ പിടിയ്ക്കാനിറങ്ങുന്നവർ സൂക്ഷിക്കുക.

ശബരിമലയെ കലാപ കേന്ദ്രമാക്കി ചോരപ്പുഴയൊഴുക്കാനും കേരളം കത്തിക്കാനും പച്ചക്കളളം പ്രചരിപ്പിച്ച് രാഷട്രീയ നേട്ടമുണ്ടാക്കാനിറങ്ങിയ ബിജെപിയും അവരോടൊപ്പം സ്വന്തം പ്രവർത്തകരെ പറഞ്ഞയച്ച കോൺഗ്രസിനും കേരളത്തെ തൊടാനാവില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ എന്ന് ഡി വൈ എഫ് ഐ നേതാവും എം എൽ എയുമായ എം സ്വരാജ്. വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് സി പി എമ്മിനെയും സർക്കാരിനെയും ഇല്ലാതാക്കാൻ ഇറങ്ങിപ്പുറപ്പെട്ടവരെ വിശ്വാസികൾ തിരിച്ചറിഞ്ഞിരിക്കുന്നു. അദ്ദേഹം തന്റെ ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.

സംസ്ഥാനത്തെ 14 ജില്ലകളിലെ 39 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ എൽ ഡി എഫ് വൻ മുന്നേറ്റം ആണ് നടത്തിയത്. തൃശൂര്‍, എറണാകുളം, മലപ്പുറം എന്നിവിടങ്ങളില്‍ യുഡിഎഫിന്റെ അഞ്ചും ബിജെപിയുടെ ഒന്നും വാര്‍ഡുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. ആലപ്പുഴയില്‍ യുഡിഎഫിന്റെ ഒരു വാര്‍ഡ് ബിജെപി പിടിച്ചെടുത്തു. 39 വാര്‍ഡുകളില്‍ 22 എണ്ണം എല്‍ഡിഎഫും 13 യുഡിഎഫും 2 ബിജെപിയും 2 എസ്ഡിപിഐയും നേടി.

എം സ്വരാജിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം :

ഇത് കേരളമാണ്..
എം. സ്വരാജ് .

സംസ്ഥാനത്തെ 14 ജില്ലകളിലുമായി നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പിൽ അഭിമാനകരമായ വിജയമാണ് എൽ ഡി എഫ് നേടിയത്.39 സീറ്റുകളിൽ 22 ലും എൽ ഡി എഫ് വിജയിച്ചു. ശബരിമലയുടെ പേരിൽ ബി ജെ പിയും കോൺഗ്രസും സമാന നിലപാട് സ്വീകരിച്ച് നീങ്ങുന്ന കാലത്താണ് ഈ ജനവിധി.

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിനെതിരായ കലാപ നീക്കമാണ് കേരളത്തിൽ ബി ജെ പിയും കോൺഗ്രസും നടത്തിയത്.ശബരിമലയെ കലാപ കേന്ദ്രമാക്കി ചോരപ്പുഴയൊഴുക്കാനും കേരളം കത്തിക്കാനും പച്ചക്കളളം പ്രചരിപ്പിച്ച് രാഷട്രീയ നേട്ടമുണ്ടാക്കാനിറങ്ങിയ ബിജെപിയും അവരോടൊപ്പം സ്വന്തം പ്രവർത്തകരെ പറഞ്ഞയച്ച കോൺഗ്രസിനും കേരളത്തെ തൊടാനാവില്ലെന്ന് തെളിഞ്ഞു.

വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് സി പി എമ്മിന്നെയും സർക്കാരിനെയും ഇല്ലാതാക്കാൻ ഇറങ്ങിപ്പുറപ്പെട്ടവരെ വിശ്വാസികൾ തിരിച്ചറിഞ്ഞിരിക്കുന്നു.തൃപ്പൂണിത്തുറ പിടിച്ചടക്കുമെന്ന ഒരു വെല്ലുവിളി ഇന്നലെ കേട്ടതേയുള്ളൂ.

തൃപ്പൂണിത്തുറ നഗരസഭയിലെ ഒരു ഡിവിഷനിലും ഉപതിരഞ്ഞെടുപ്പ് നടന്നിരുന്നു.നിലവിൽ കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റായിരുന്നു അത്. കോൺഗ്രസിന്റെ കയ്യിലിരുന്ന സീറ്റിൽ 450 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സി പി എം ലോക്കൽ കമ്മിറ്റിയംഗം സ.കെ.ജെ .ജോഷി വിജയിച്ചത്. സ.ജോഷിയെയും വോട്ടർമാരെയും പ്രത്യേകമായി അഭിനന്ദിക്കുന്നു.

അതെ,
ഇത് കേരളമാണ്,
വെള്ളം കലങ്ങിയെന്ന് ധരിച്ച്
മീൻ പിടിയ്ക്കാനിറങ്ങുന്നവർ സൂക്ഷിക്കുക.

പി.എസ് ശ്രീധരന്‍ പിള്ള ഇനി എന്തു ചെയ്യും? പൂരിപ്പിച്ചിട്ടും തീരാതെ ശബരിമല എന്ന ‘സമസ്യ’

ശബരിമല ഇടതുപക്ഷത്തിന്റെ വാട്ടര്‍ലൂ ആകുമെന്ന് പ്രതീക്ഷിച്ചവര്‍ക്ക് തെറ്റിയോ? തദ്ദേശ ഉപതിരഞ്ഞെടുപ്പ് നല്‍കുന്ന സൂചനകള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍