ന്യൂസ് അപ്ഡേറ്റ്സ്

ഹിമാചലില്‍ തിരഞ്ഞെടുപ്പ് നവംബര്‍ ഒമ്പതിന്, ഗുജറാത്തില്‍ ഡിസംബര്‍ 18ന് മുമ്പെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍

Print Friendly, PDF & Email

രണ്ട് ഘട്ടങ്ങളിലായായിരിക്കും ഗുജറാത്തില്‍ വോട്ടെടുപ്പ് നടക്കുക. ശക്തമായ ഭരണവിരുദ്ധ വികാരം ഗുജറാത്തില്‍ ബിജെപിക്ക് തിരിച്ചടിയായേക്കും എന്ന അഭ്യൂഹം ശക്തമാണ്.

A A A

Print Friendly, PDF & Email

ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. നവംബര്‍ ഒമ്പതിന് വോട്ടെടുപ്പും ഡിസംബര്‍ 18ന് വോട്ടെണ്ണലും നടക്കും. ഗുജറാത്തില്‍ ഡിസംബര്‍ 18ന് വോട്ടെടുപ്പ് നടത്തുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഹിമാചല്‍ പ്രദേശില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.

രണ്ട് ഘട്ടങ്ങളിലായായിരിക്കും ഗുജറാത്തില്‍ വോട്ടെടുപ്പ് നടക്കുക. ശക്തമായ ഭരണവിരുദ്ധ വികാരം ഗുജറാത്തില്‍ ബിജെപിക്ക് തിരിച്ചടിയായേക്കും എന്ന അഭ്യൂഹം ശക്തമാണ്. ഗുജറാത്തില്‍ ബിജെപി പരാജയപ്പെടും എന്നാണ് അടുത്തിടെ ആര്‍എസ്എസിന്‍റെ സര്‍വേ പ്രവചിച്ചത്. ശക്തമായ പട്ടേല്‍, ദളിത്‌ സമുദായ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണിത്. അതേസമയം ബിജെപി ഇത്തവണ റെക്കോര്‍ഡ്‌ വിജയത്തോടെ അധികാരം നിലനിര്‍ത്തുമെന്നാണ് സി എസ് ഡി എസ് സര്‍വേ പ്രവചിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍