ന്യൂസ് അപ്ഡേറ്റ്സ്

ലോറിയില്‍ നിന്ന് ഇറങ്ങിയോടി: ആന ചതുപ്പില്‍ താഴ്ന്നു (വീഡിയോ)

ചുറ്റും ചതുപ്പായതിനാല്‍ ഇവിടേക്ക് ക്രെയിന്‍ എത്തിക്കാന്‍ കഴിയില്ലെന്നാണ് പറയുന്നത്. ഇത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി.

ആലപ്പുഴ തുറവൂരില്‍ ലോറിയില്‍ നിന്ന് ഇറങ്ങിയോടിയ ആന ആറ് കിലോമീറ്റര്‍ അകലെ ചതുപ്പില്‍ താഴ്ന്നു. വളമംഗലം അനന്തന്‍കരിയിലുള്ള ചതുപ്പിലാണ് ആന കുടുങ്ങിയത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള മുല്ലയ്ക്കല്‍ ബാലകൃഷ്ണന്‍ എന്ന ആനയാണ് ചതുപ്പില്‍ പെട്ടത്. ആനയെ കരയ്ക്കു കയറ്റാനുള്ള ശ്രമം തുടരുകയാണ്.

ലോറിയില്‍ നിന്ന് ഇറങ്ങി ഓടുന്ന വഴി ഒരു വീടിന്റെ മതിലും ഓട്ടോറിക്ഷയും ആന തകര്‍ത്തിട്ടുണ്ട്. തൃക്കാക്കര അമ്പലത്തിലെ ഉല്‍സവത്തിന് ശേഷം ആലപ്പുഴ മുല്ലയ്ക്കല്‍ ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുമ്പോളാണ് സംഭവം. ലോറി തുറവൂരിലെത്തിയപ്പോള്‍ ആന ഇറങ്ങി ഓടുകയായിരുന്നു. ചുറ്റും ചതുപ്പായതിനാല്‍ ഇവിടേക്ക് ക്രെയിന്‍ എത്തിക്കാന്‍ കഴിയില്ലെന്നാണ് പറയുന്നത്. ഇത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി.

വീഡിയോ: ഭരത് ജഗദീഷ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍