Top

വോട്ടിംഗ് യന്ത്രങ്ങള്‍ ബ്ലൂ ടൂത്തുമായി ബന്ധിപ്പിച്ചിരിക്കുന്നു: ഗുജറാത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പരാതി

വോട്ടിംഗ് യന്ത്രങ്ങള്‍ ബ്ലൂ ടൂത്തുമായി ബന്ധിപ്പിച്ചിരിക്കുന്നു: ഗുജറാത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പരാതി
ഗുജറാത്തില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ബ്ലൂ ടൂത്തുമായി ബന്ധിപ്പിച്ചിരിക്കുന്നതായി കണ്ടെത്തിയെന്ന് കാണിച്ച് പരാതി. പോര്‍ബന്ദറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അര്‍ജുന്‍ മൊധ് വാദിയയാണ് പരാതിയുമായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. മൊബൈല്‍ ബ്ലൂടൂത്ത് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നതിന്റെ സ്‌ക്രീന്‍ഷോട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിട്ടുണ്ട്. പല പോളിംഗ് സ്റ്റേഷനുകളില്‍ നിന്നും വോട്ടിംഗ് യന്ത്രത്തിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച് പരാതി വരുന്നുണ്ട് എന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും കോണ്‍ഗ്രസ് എംപിയും സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയുമായ അഹമ്മദ് പട്ടേല്‍ പറഞ്ഞു.

http://www.azhimukham.com/vayicho-amitshah-interview-gujaratelection/

http://www.azhimukham.com/india-gujrath-election-result-very-critical-to-modis-political-career/

http://www.azhimukham.com/evm-tampering-alegation-election-commission-manipulation-azhimukham/

http://www.azhimukham.com/newsupdate-model-evmtampering-aap-delhiassembly-demonstration/

Next Story

Related Stories