ന്യൂസ് അപ്ഡേറ്റ്സ്

ഫസല്‍ വധം: സഹോദരന്‍റെ ഹര്‍ജിയില്‍ അന്വേഷണ സംഘത്തിന് കോടതി നോട്ടീസ്

പ്രതികളായി സിബിഐ കണ്ടെത്തിയ സിപിഎമ്മുകാരല്ല യഥാര്‍ഥ പ്രതികളെന്നും കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നും പിടിയിലായ മാഹി, ചെമ്പ്ര സ്വദേശി സുബീഷ് വെളിപ്പെടുത്തിയിരുന്നു.

ഫസല്‍ വധക്കേസ് അന്വേഷണ സംഘത്തിന് സിബിഐ കോടതിയുടെ നോട്ടീസ്. കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഫസലിന്റെ സഹോദരന്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് കോടതി നോട്ടീസ് അയച്ചത്. പ്രതികളായി സിബിഐ കണ്ടെത്തിയ സിപിഎമ്മുകാരല്ല യഥാര്‍ഥ പ്രതികളെന്നും കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നും പിടിയിലായ മാഹി, ചെമ്പ്ര സ്വദേശി സുബീഷ് വെളിപ്പെടുത്തിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ഫസലിന്റെ സഹോദരന്‍ എറണാകുളം സിബിഐ കോടതിയെ സമീപിച്ചത്.

തലശ്ശേരി ജെടി റോഡില്‍ 2006 ഒക്ടോബര്‍ 22നാണ് ഫസല്‍ കൊല്ലപ്പെടുന്നത്. സംഭവത്തിന്റെ തലേദിവസം മാടപ്പീടികയിലുണ്ടായ ബിജെപി – എന്‍ഡിഎഫ് സംഘര്‍ഷങ്ങളും പ്രദേശത്ത് എന്‍ഡിഎഫ് വളരുന്നുവെന്ന സംശയവുമാണ് ഫസല്‍ വധത്തിലേക്ക് നയിച്ചതെന്നും അക്രമിസംഘത്തിലുണ്ടായിരുന്ന മറ്റു മൂന്ന് പേര്‍ ആരൊക്കെയാണെന്നും കൃത്യം നടത്തിയതെങ്ങനെയെന്നും സുബീഷ് പൊലീസിനോട് പറഞ്ഞിരുന്നു. സംസ്ഥാനത്ത് തന്നെ വലിയ വിവാദങ്ങളുയര്‍ത്തിയതാണ് ഫസല്‍ വധക്കേസ്. കേസില്‍ നേരത്തേ അറസ്റ്റിലായിരുന്ന ആറ് സിപിഎം പ്രവര്‍ത്തകര്‍ക്ക് പുറമെ, കണ്ണൂര്‍ ജില്ല സെക്രട്ടറിയേറ്റ് അംഗം കാരായി രാജനെയും ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കാരായി ചന്ദ്രശേഖരനെയും ഗൂഢാലോചന കുറ്റം ചുമത്തി സിബിഐ അറസ്റ്റ് ചെയ്യുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍