ന്യൂസ് അപ്ഡേറ്റ്സ്

രാജ്യസഭ തിരഞ്ഞെടുപ്പ്; വി മുരളീധരന്റെ സത്യവാങ്മൂലത്തില്‍ ഗുരുതര പിഴവ്

Print Friendly, PDF & Email

ഇതുവരെ ആദായ നികുതി അടച്ചിട്ടില്ലെന്നു മുരളീധരന്റെ സത്യവാങ്മൂലം

A A A

Print Friendly, PDF & Email

ഇതുവരെ ആദായ നികുതി അടച്ചിട്ടില്ലെന്ന വി മുരളീധരന്റെ സത്യവാങ്മൂലം തെറ്റെന്നു വാര്‍ത്തകള്‍. 2016ൽ കഴക്കൂട്ടത്തുനിന്നും മത്സരിച്ചപ്പോൾ ഇതിനു വിരുദ്ധമായ സത്യവാങ്മൂലമാണ് വി മുരളീധരൻ സമർപ്പിച്ചത്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ ചട്ടപ്രകാരം അറിയാവുന്നകാര്യങ്ങൾ മറച്ചുവെയ്ക്കുന്നത് കുറ്റകരമാണ്. മഹാരാഷ്ട്രയില്‍ നിന്നും രാജ്യസഭ തെരഞ്ഞെടുപ്പിനായി മത്സരിക്കുന്ന വി മുരളീധരൻ നൽകിയ സത്യവാങ്മൂലത്തിലാണ് ഗുരുതര പിഴവുകള്‍ കടന്നുകൂടിയിരിക്കുന്നത്.

2004-05 വര്‍ഷത്തില്‍ ആദായ നികുതി ഫയൽ ചെയ്തിട്ടുണ്ടെന്നാണ് 2016ൽ കഴക്കൂട്ടത്തുനിന്നും മത്സരിക്കുമ്പോൾ വി മുരളീധരൻ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞത്. 3,97,558 രൂപ ആദായ നികുതി അടച്ചതായും അതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍