വിപണി/സാമ്പത്തികം

രാജ്യത്തെ കാര്‍ഷിക വരുമാന വളര്‍ച്ച 14 വര്‍ഷത്തിനിടെ എറ്റവും കുറഞ്ഞ നിരക്കില്‍

2018 ഒക്ടോബര്‍ – ഡിസംബര്‍ പാദത്തിലെ കണക്ക് അനുസരിച്ച് വെറും 2.7 ശതമാനം വളര്‍ച്ചാനിരക്ക് മാത്രമാണ് നേടാന്‍ സാധിച്ചിട്ടുള്ളത്.

രാജ്യത്തിന്റെ കാര്‍ഷിക വരുമാന വളര്‍ച്ച നിരക്ക് 14 വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കിലെന്ന് റിപ്പോര്‍ട്ട്. 2018 ഒക്ടോബര്‍ – ഡിസംബര്‍ പാദത്തിലെ കണക്ക് അനുസരിച്ച് വെറും 2.7 ശതമാനം വളര്‍ച്ചാനിരക്ക് മാത്രമാണ് നേടാന്‍ സാധിച്ചിട്ടുള്ളത്. തൊഴിലില്ലായ്മ നിരക്ക് 46 വര്‍ഷത്തിനിടെ ഏറ്റവും കൂടിയ നിരക്കിലാണ് എന്ന എന്‍ എസ് എസ് ഒ (നാഷണല്‍ സാംപിള്‍ സര്‍വേ ഓഫീസ്‌) റിപ്പോര്‍ട്ട് മോദി സര്‍ക്കാര്‍ പൂഴ്ത്തിയെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തത് സര്‍ക്കാരിന് വലിയ ക്ഷീണമായിരുന്നു.

കോണ്‍സ്റ്റന്റ് പ്രൈസ് അടിസ്ഥാനമാക്കിയുള്ള വളര്‍ച്ചാനിരക്കിനേക്കാള്‍ എന്‍ഡിഎ സര്‍ക്കാരിന് ക്ഷീണമാകുന്നത് പണപ്പെരുപ്പവുമായി ബന്ധപ്പെടുത്താത്ത കറന്റ് പ്രൈസിന്റെ അടിസ്ഥാനത്തിലുള്ള വളര്‍ച്ചാനിരക്കാണ്. ഇത് 2.04 ശതമാനം മാത്രമാണ്. 2004 ഒക്ടോബര്‍ – ഡിസംബറില്‍ മൈനസ് 1.1 ശതമാനത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ കാര്‍ഷിക വരുമാന വളര്‍ച്ചാനിരക്കാണിത്. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ കാര്‍ഷികോല്‍പ്പനങ്ങളുടെ മിനിമം താങ്ങുവില ഉറപ്പുവരുത്തുന്നത് അടക്കമുള്ള കാര്യങ്ങള്‍ ആവശ്യപ്പെട്ട് കര്‍ഷകര്‍ പ്രക്ഷോഭം തുടരുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍