TopTop
Begin typing your search above and press return to search.

മുസ്ലീം വിരുദ്ധ പരാമര്‍ശം: കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗിനെതിരെ കേസെടുത്തു

മുസ്ലീം വിരുദ്ധ പരാമര്‍ശം: കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗിനെതിരെ കേസെടുത്തു

മുസ്ലീം വിരുദ്ധ പരാമര്‍ശം നടത്തിയതിന് കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ഗിരിരാജ് സിംഗിനെതിരെ ബിഹാറിലെ ബെഗുസാരായ് ജില്ല ഭരണകൂടം കേസെടുത്തു. ബെഗുസാരായിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ ഗിരിരാജ് സിംഗിനെതിരെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിനാണ് കേസെടുത്തത്. ഇന്നലെ ബിജെപി പ്രസിഡന്റ് അമിത് ഷാ പങ്കെടുത്ത റാലിയിലായിരുന്നു ഗിരിരാജ് സിംഗിന്റെ വിവാദ പരാമര്‍ശങ്ങള്‍.

'വന്ദേ മാതരം' എന്ന് പറയാത്തവര്‍, മാതൃഭൂമിയെ ബഹുമാനിക്കാത്തവര്‍ - അവര്‍ക്ക് രാജ്യം ഒരിക്കലും മാപ്പ് നല്‍കില്ല. എന്റെ പൂര്‍വികരുടെ സംസ്‌കാരം സിമാരിയ ഘട്ടിലായിരുന്നു. അവര്‍ക്ക് ശവക്കുഴി വേണ്ടിയിരുന്നില്ല. എന്നാല്‍ നിങ്ങള്‍ക്ക് മണ്ണ് വേണം. പലരും ഇവിടെ വര്‍ഗീയത പ്രസരിപ്പിക്കാന്‍ നോക്കുന്നുണ്ട്. ബിഹാറില്‍ ഞങ്ങളത് അനുവദിക്കില്ല - ഗിരിരാജ് സിംഗ് പറഞ്ഞു. തനിക്ക് 'വന്ദേ മാതരം' പറയാന്‍ ബുദ്ധിമുട്ടുണ്ട് എന്ന് ആര്‍ജെഡി സ്ഥാനാര്‍ത്ഥി തന്‍വീര്‍ ഹസന്‍ അടുത്തിടെ പറഞ്ഞിരുന്നു. ഗിരിരാജ് സിംഗും സിപിഐയിലെ കനയ്യ കുമാറും തന്‍വീര്‍ ഹസനും തമ്മിലുള്ള ത്രികോണ പോരാട്ടമാണ് ബെഗുസാരായില്‍ നടക്കുന്നത്.

രാജ്യത്തെ രാഷ്ട്രീയപാര്‍ട്ടികളെ പച്ച നിറമുള്ള കൊടി ഉപയോഗിക്കാന്‍ അനുവദിക്കരുത് എന്ന് ഗിരിരാജ് സിംഗ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതേസമയം ബിജെപിയുടെ കൊടിയിലും പച്ച നിറമുണ്ട്. സഖ്യകക്ഷിയായ ജെഡിയുവിന്റെ കൊടിക്കും പച്ച നിറമാണ്. ജമ്മു കാശ്മീരില്‍ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി ബിജെപി ഇറക്കിയ പോസ്റ്റര്‍ തന്നെ പച്ച നിറത്തിലായിരുന്നു.


Next Story

Related Stories