ന്യൂസ് അപ്ഡേറ്റ്സ്

സിആര്‍പിഎഫ് ജവാന്മാരെ കൊന്ന കേസില്‍ രണ്ട് മാവോയിസ്റ്റുകള്‍ക്ക് വധശിക്ഷ

ജാമുയി മണ്ഡലത്തിലെ പോളിംഗ് സ്‌റ്റേഷനിലേയ്ക്ക് പോകവേയാണ് സിആര്‍പിഎഫ് വാഹനത്തിന് നേരെ മാവോയിസ്റ്റുകള്‍ ബോംബ് ആക്രമണം നടത്തിയത്.

ബിഹാറിലെ മുംഗറില്‍ സിആര്‍പിഎഫ് ജവാന്മാരെ വധിച്ച കേസില്‍ രണ്ട് മാവോയിസ്റ്റുകള്‍ക്ക് കോടതി വധശിക്ഷ വിധിച്ചു. മുംഗര്‍ ജില്ലാ കോടതിയുടേതാണ് വിധി. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് രണ്ട് സിആര്‍പിഎഫ് ജവാന്മാരെ കൊന്ന കേസിലാണിത്. ജാമുയി മണ്ഡലത്തിലെ പോളിംഗ് സ്‌റ്റേഷനിലേയ്ക്ക് പോകവേയാണ് സിആര്‍പിഎഫ് വാഹനത്തിന് നേരെ മാവോയിസ്റ്റുകള്‍ ബോംബ് ആക്രമണം നടത്തിയത്. തുടര്‍ന്ന് മാവോയിസ്റ്റുകളും സിആര്‍പിഎഫുകാരും തമ്മില്‍ വെടിവയ്പും നടന്നു. ഏഴ് ജവാന്മാര്‍ക്ക് പരിക്കേറ്റിരുന്നു. ഹെഡ് കോണ്‍സ്റ്റബിള്‍ രവീന്ദ്ര റായും കോണ്‍സ്റ്റബിള്‍ സോന ഗോറയുമാണ് അന്ന്് കൊല്ലപ്പെട്ടത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍