ന്യൂസ് അപ്ഡേറ്റ്സ്

ശബരിമലയില്‍ യുവതികളെ കയറ്റാത്തത് സര്‍ക്കാരിന് താല്‍പര്യമില്ലാത്തതിനാല്‍, ചട്ടമ്പിമാരുടെ ശരണം വിളി കേട്ട് പേടിച്ചിട്ടല്ലെന്ന് കടകംപള്ളി

സര്‍ക്കാര്‍ ബുദ്ധിപരമായി പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ് പലരും ആഗ്രിക്കുന്ന പോലുള്ള കുഴപ്പങ്ങള്‍ ഉണ്ടാകാത്തത്.

ശബരിമലയില്‍ യുവതികളെ കയറ്റാത്തത് സര്‍ക്കാരിന് താല്‍പര്യമില്ലാത്തതുകൊണ്ടാണ് എന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അല്ലാതെ ഏതെങ്കിലും ചട്ടമ്പിമാരുടെ ശരണം വിളി കേട്ട് പേടിച്ചിട്ടല്ലെന്നും കടകംപള്ളി പറഞ്ഞു. ശബരിമല സന്നിധാനത്ത് മണ്ഡല പൂജ അവസാനിച്ച് നട അടക്കുന്ന ദിവസമായ ഇന്ന് നടത്തിയ അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ദേവസ്വം ഇക്കാര്യം തുറന്നുപറഞ്ഞത്.

മുഖ്യമന്ത്രിയും സര്‍ക്കാരും നേരത്തെ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീം കോടതി വിധി നടപ്പാക്കില്ലെന്ന് പറയാന്‍ സര്‍ക്കാരിന് കഴിയില്ല. സര്‍ക്കാര്‍ ബുദ്ധിപരമായി പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ് പലരും ആഗ്രിക്കുന്ന പോലുള്ള കുഴപ്പങ്ങള്‍ ഉണ്ടാകാത്തത്. ആക്ടിവിസം കാണിക്കുന്നുള്ള സ്ഥലമല്ല ശബരിമല, തീവ്ര നിലപാടുകളുള്ള ചില പ്രത്യേക സ്വഭാവക്കാരെയാണ് ആക്ടിവിസ്റ്റുകള്‍ എന്നതുകൊണ്ട് ഉദ്ദേശിച്ചത് എന്നും കടകംപള്ളി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍