TopTop

കാസര്‍ഗോഡ് കൊലപാതകങ്ങള്‍: ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് തേടി

കാസര്‍ഗോഡ് കൊലപാതകങ്ങള്‍: ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് തേടി
കാസര്‍ഗോഡ് പെരിയയിലെ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകകത്തെ തുടര്‍ന്ന് നിലവിലുള്ള സംഘര്‍ഷാവസ്ഥ സംബന്ധിച്ച് ഗവര്‍ണര്‍ പി സദാശിവം മുഖ്യമന്ത്രി പിണറായി വിജയനോട് അടിയന്തര റിപ്പോര്‍ട്ട് തേടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ പരാതിയിലാണ് ഗവര്‍ണറുടെ നടപടി. കേസിലെ അന്വേഷണപുരോഗതി സംബന്ധിച്ച് ഗവര്‍ണര്‍ വിശദീരണം ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൊവ്വാഴ്ച ഗവര്‍ണറെ കണ്ട് കാസര്‍ഗോഡ് നിലവിലുള്ള സ്ഥിതിയെക്കുറിച്ച് സംസാരിച്ചിരുന്നു. നോര്‍ത്ത് എഡിജിപിയുടെ തസ്തിക എട്ട് മാസമായി ഒഴിഞ്ഞുകിടക്കുകയാണ് എന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടിയിരുന്നു.




Next Story

Related Stories