ശബരിമല LIVE: മല കയറാൻ മടങ്ങിയെത്തുമെന്ന് മഞ്ജു; പിന്മാറിയത് സ്വന്തം തീരുമാനപ്രകാരം

ശബരിമലയിലും പരിസരത്തും കനത്തമഴ തുടരുന്ന സാഹചര്യത്തിലും നിലവില്‍ സന്നിധാനത്ത് വന്‍ ഭക്തജന തിരക്കും കണക്കിലെടുത്താണ് തീരുമാനം എന്നും ഐജി ശ്രീജിത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.

ശബരിമലയിൽ കയറി അയ്യപ്പദർശനം നടത്തുകയെന്ന തീരുമാനത്തിൽ നിന്നും താൻ പിന്മാറിയിട്ടില്ലെന്ന് ദളിത് മഹിളാ ഫെഡറേഷൻ നേതാവ് എസ്‌പി മഞ്ജു. ആരോഗ്യസ്ഥിതി അനുകൂലമാണെങ്കിൽ താൻ അടുത്ത ദിവസങ്ങളിൽ മല കയറാനായെത്തും. കാലാവസ്ഥ അടക്കമുള്ള സ്ഥിതിഗതികൾ പ്രതികൂലമായതിനാലാണ് പിന്മാറിയത്. പൊലീസിന് ശരിയായ സുരക്ഷ ഒറുക്കാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ ബുദ്ധിമുട്ടുണ്ടെന്ന് ബോധ്യപ്പെടുകയുണ്ടായി.


കാലാവസ്ഥ പ്രതികുലമായതോടെ സുരക്ഷ ഇന്ന് സുരക്ഷ നല്‍കാനാവില്ലെന്ന് പോലീസ് നിലപാടിനെ തുടര്‍ന്ന് ശബരിമല ദര്‍ശനത്തിനെത്തിയ മഞ്ജുവും മടങ്ങി. വൈകീട്ട് അറ് പതിനഞ്ചോടെയാണ് മഞ്ജു പമ്പ പോലീസ് സ്‌റ്റേഷനില്‍ നിന്നും പോലീസ് വാഹനത്തില്‍ തിരിച്ചുപോയത്. കനത്തമഴ പ്രതികൂലമാണെന്നും, ക്ഷേത്ര ദര്‍ശനത്തിന് പതിവില്‍ കൂടുല്‍ തിരക്കുണ്ടെന്നും വ്യക്തമാക്കിയാണ് പോലീസ് ഇന്ന് സുരക്ഷ അകമ്പടി
നല്‍കുന്നതില്‍ നിന്നും പിന്തിരിഞ്ഞത്.


വിശ്വാസിയാണെന്നും ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ആഗ്രഹമുണ്ടെന്ന് വ്യക്തമാക്കി പമ്പയില്‍ പോലീസിനെ സമീപിച്ച മുപ്പത്തിയെട്ടുകാരിയായ മഞ്ജുവിന് ഇന്ന് മലകയറാന്‍ സാധിച്ചേക്കില്ല. ശബരിമലയിലും പരിസരത്തും കനത്തമഴ തുടരുന്ന സാഹചര്യത്തിലും നിലവില്‍ സന്നിധാനത്ത് വന്‍ ഭക്തജന തിരക്കും കണക്കിലെടുത്താണ് തീരുമാനം എന്നും ഐജി ശ്രീജിത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. പൊതു പ്രവര്‍ത്തകയായ ഇവരുടെ പശ്ചാത്തലം ഉള്‍പ്പെടെ പരിശോധിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് പറയുന്നു. ഇത്തരം സാഹചര്യത്തില്‍ വലിയ തോതിലുള്ള സുരക്ഷ നല്‍കാന്‍ ആവില്ലെന്ന് പോലീസ് നിലപാട് സ്വീകരിക്കുകയായിരുന്നു.

ദളിത് മഹിളാ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റും കൊല്ലം കരുനാഗപ്പള്ളി ഇടനാട് സ്വദേശിനിയുമായ മഞ്ജു ഇന്ന് ഉച്ചയോടെയാണ് ശബരിമല കയറാന്‍ ആഗ്രഹം പ്രകടിപ്പിച്ച് പോലീസിനെ സമീപിച്ചത്. ഉണ്ടാകാനിടയുള്ള പ്രതിഷേധവും ബുദ്ധിമുട്ടുകളും ഉന്നത ഉദ്യോഗസ്ഥര്‍ നേരിട്ട് യുവതിയെ അറിയിച്ചെങ്കിലും മഞ്ജു പിന്‍മാറാന്‍ തയ്യാറല്ലെന്ന് അറിയിച്ചതോടെ ഇവരുമായി മലകയറാന്‍ പോലീസ് നടപടികള്‍ സ്വീകരിച്ച് വരികയായിരുന്നു. ഇതിനിടെയാണ് കനത്ത മഴ ആരംഭിച്ചത്.


ശബരിമല കയറാനെത്തിയ ദലിത് നേതാവ് മഞ്ജുവിന് അനുമതി നിഷേധിച്ചു. ക്രിമിനല്‍ കേസില്‍ പ്രതിയായതിനാല്‍ മഞ്ജുവിന് മലകയറാന്‍ അനുവദിക്കില്ലെന്നാണ് ഇപ്പോള്‍ പറയുന്നത്.

ശബരിമലയില്‍ ഇന്നു തന്നെ ദര്‍ശനം നടത്തണമെന്ന നിലപാടില്‍ ഉറച്ച് പമ്പയിലെത്തിയ മഞ്ജു. പിന്തിരിപ്പിക്കാന്‍ പോലീസ് ശ്രമം നടത്തിയെങ്കിലും ഉവര്‍ പിന്‍മാറാന്‍ തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഇവര്‍ക്കാവശ്യമായ സുരക്ഷ ഒരുക്കുന്നതിവുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.


അതിനിടെ കഴിഞ്ഞ ദിവസങ്ങളില്‍ നിന്നും വ്യത്യാസമായി പമ്പയില്‍ നിന്നും സന്നിധാനം വരെയുള്ള പാതകളില്‍ പലയിടത്തും പ്രതിഷേധക്കാന്‍ തമ്പടിച്ചിട്ടുണ്ടെന്നാണ് വിവരം.


നടപന്തലില്‍ ഇതിനോടകം തന്നെ വലിയ തോതില്‍ ആള്‍ക്കൂട്ടം രൂപം കൊണ്ടിട്ടുണ്ട്. മരക്കുട്ടം, ശബരീപീഠം എന്നിവിടങ്ങളിലും പ്രതിഷേധക്കാര്‍ കുടി നില്‍ക്കുകയാണ്.


താന്‍ വ്രതം എടുത്തുവന്ന വിശ്വാസിയാണെന്നും സന്നിധാനത്ത് എത്തി അയ്യപ്പദര്‍ശനം നടത്തണമെന്നും നിലപാടില്‍ ഉറച്ച് മഞ്ജു. ഇതോടെ മലകയറാനുള്ള തീരുമാനത്തില്‍ ഉറച്ച് പോലീസ്. 100 പേരടങ്ങുന്ന പോലീസ് സംഘം മഞ്ജുവിന് സുരക്ഷ ഒരുക്കും. ഉന്നത പൊലീസുദ്യോഗസ്ഥര്‍ സംഘത്തിലുണ്ടാകില്ല എന്നും സൂചന. ഐജിമാരായ മനോജ് എബ്രഹാം, ശ്രീജിത്ത്, എഡിജിപി അനില്‍ കാന്ത്, സന്നിധാനത്തിന്റെ പ്രത്യേക ചുമതലയുള്ള എസ്പി ദേബേഷ് കുമാര്‍ ബഹ്‌റ എന്നിവര്‍ കൂടിയാലോചനകള്‍ നടത്തി സുരക്ഷ വിലയിരുത്തുന്നു.


ഐജിമാരായ മനോജ് എബ്രഹാം, ശ്രീജിത്ത് എന്നിവരുമായി ചര്‍ച്ചകള്‍ നടക്കുന്നു. തിരക്കും സ്ഥിതിഗതികളും ചൂണ്ടിക്കാട്ടി പിന്തിരിപ്പിക്കാന്‍ പോലീസ് നീക്കം.


ശബരിമലയില്‍ ദര്‍ശനം നടത്താന്‍ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് യുവതി പമ്പ പോലീസിനെ സമീപിച്ചതായി റിപ്പോര്‍ട്ട്. കൊല്ലം ചാത്തന്നൂര്‍ സ്വദേശിനിയും ദളിത് മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി എസ്പി മഞ്ജുവാണ് സുരക്ഷ ആവശ്യപ്പെട്ട് പോലീസിന് സമീച്ചതെന്നാണ് വിവരം. ഇവരുടെയാത്ര സംബന്ധിച്ച് പോലീസ് ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.


നിരോധനാജ്ഞ നിലക്കലില്‍ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിച്ച് ബിജെപി നേതാക്കള്‍ അറസ്റ്റില്‍. എ എന്‍ രാധാകൃഷ്ണന്‍ ഉള്‍പെടെ ആറ് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.


ശബരിമല വിഷയത്തില്‍ നടത്തിയ പ്രതിഷേധങ്ങളുടെ പേരില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന തന്ത്രി കുടുംബാംഗം രാഹുല്‍ ഈശ്വര്‍ നല്‍കിയ ജാമ്യാപേക്ഷ പത്തനംതിട്ട ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കുന്നിനായി മാറ്റി.  പോലീസ് റിപ്പോര്‍ട്ട് കിട്ടാത്തതിനെ തുടര്‍ന്നാണ് ജാമ്യാപേക്ഷ മാറ്റിയത്.

ജയിലില്‍ നിരാഹാരം അനുഷ്ഠിക്കുന്ന രാഹുല്‍ ഈശ്വറിന്റെ ആരോഗ്യനില മോശമെന്ന് ഭാര്യ ദീപ. പത്തനംതിട്ട സബ് ജയിലില്‍ രാഹുലിനെ സന്ദര്‍ശിച്ച് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ദിപ. രാഹുലിനെ തിങ്കളാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുമെന്നും റിപ്പോര്‍ട്ടുകള്‍.


ശബരിമല അടച്ചിടാന്‍ തന്ത്രി കണ്ഠരര് രാജീവര് നിര്‍ദ്ദേശം നല്‍കിയത് വിവാദമായതിന് പിന്നാലെ തന്ത്രിക്ക് പിന്തുണയുമായി മാളികപ്പുറം മേല്‍ശാന്തി. ഇന്നലെ പതിനെട്ടാം പടിക്ക് താഴെ പ്രതിഷേധിച്ച പരികര്‍മ്മികള്‍ക്കെതിരെ ദേവസ്വം ബോര്‍ഡ് നടപടിക്കൊരുങ്ങുമ്പോഴാണ് നട അടയ്ക്കാനും പ്രതിഷേധ പ്രകടനത്തിനും നിര്‍ദ്ദേശം നല്‍കിയ തന്ത്രിയെ പിന്തുണച്ച് മാളികപ്പുറം മേല്‍ശാന്തി അനീഷ് നമ്പൂതിരി രംഗത്തെത്തിയിരിക്കുന്നത്. തന്ത്രിയുടെ നിര്‍ദ്ദേശം എന്തുതന്നെയായാലും അത് അനുസരിക്കാനും പരിപാലിക്കാനും തങ്ങള്‍ തയ്യാറാണെന്നും അനീഷ് നമ്പൂതിരി പറയുന്നു.

വരും ദിവസങ്ങളില്‍ യുവതികള്‍ പ്രവേശിക്കാന്‍ സാധിക്കില്ല. വിശ്വാസികള്‍ക്കും വിശ്വാസത്തിനുമെതിരായിട്ട് ആരും പറഞ്ഞിട്ടില്ല. വിശ്വാസമില്ലാത്തവര്‍ പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിക്കുന്നതാണെന്നാണ് തനിക്ക് തോന്നുന്നതെന്നും മേല്‍ശാന്തി പറഞ്ഞു.

 


ശബരിമലയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍. സ്ത്രീക്ക് പിറകെ മാധ്യമങ്ങള്‍ പോയതാണ് കുറച്ച് മുന്‍പുണ്ടായ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും കളക്ടര്‍ പി ബി നൂഹ് മാധ്യമങ്ങളോട് പ്രതികരിച്ചു.


52 കാരിയായ ലതയുടെ സന്ദര്‍ശമാണ് പ്രതിഷേധങ്ങള്‍ത്ത് ഇടയാക്കിയത്. സംഭവങ്ങള്‍ വിഷമം ഉണ്ടാക്കിയെന്ന് ലതയുടെ പ്രതികരണം. രണ്ടുവര്‍ഷമായി മലയിലെത്താറുണ്ടെന്നും ലതയുടെ മാധ്യമങ്ങളോട് പ്രതികരിച്ചു.


എത്തിയത് തമിഴ്‌നാട് ട്രിച്ചി സ്വദേശിനിയെന്ന് സ്ഥിരീകരണം. പ്രായം സ്ഥിരീകരിച്ചെന്ന് പോലീസ്. സ്ത്രീയും സംഘവും ദര്‍ശനം പുര്‍ത്തിയാക്കുന്നു.


സന്നിധാനത്ത് വീണ്ടും യുവതികള്‍ എത്തിയെന്ന് സംശയം. വലിയ നടപന്തലില്‍ വന്‍ പ്രതിഷേധം. എന്നാല്‍ 50 വയസ്സുള്ള സ്ത്രീയാണ് എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. നടപ്പന്തലില്‍ ശരണം വിളിയോടെയാണ് ഭക്തരുടെ പ്രതിഷേധം ആരംഭിച്ചത്. സംഘര്‍ഷ സാധ്യത.


ശബരിമല നടയടച്ചിടാന്‍ ശബരിമല തന്ത്രിക്ക് അവകാശമുണ്ടെന്ന് മാളികപ്പുറം മേല്‍ശാന്തി അനീഷ് നമ്പൂതിരി. പരികര്‍മികളുടെ പ്രതിഷേധം ന്യായമാണെന്നും അദ്ദേഹം പ്രതികരിച്ചു. പ്രതിസന്ധിഘട്ടത്തില്‍ മറ്റൊന്നും ചെയ്യാനില്ലാത്തതിനാലാണ് പരികര്‍മ്മികള്‍ പ്രതിഷേധനിറങ്ങിയതെന്നും മാളികപ്പുറം മേല്‍ശാന്തി പ്രതികരിച്ചു.


ശബരിമലയില്‍ കൂടുതല്‍ യുവതികള്‍മല കയറാന്‍ എത്തുന്നതായി റിപ്പോര്‍ട്ടുകള്‍. അഭ്യൂഹങ്ങള്‍ക്കിടെ നിരീക്ഷണം ശക്തമാക്കി പൊലീസ്.  നിരോധനാജ്ഞ ശബരിമല നടയടക്കും വരെ നീട്ടിയതോടെ സന്നിധാനവും പരിസരവും കനത്ത സുരക്ഷാ വലയത്തിലാണ്.


പ്രതിഷേധക്കാര്‍ ഇപ്പോഴും സന്നിധാനം ഉള്‍പ്പെടെയുള്ള പ്രധാന സ്ഥലങ്ങളില്‍ നിലയുറപ്പിച്ചിരിക്കുന്നെന്ന് റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് പൊലീസ് നിരീക്ഷണവും ശക്തമാക്കിയത്.


ശബരി മലയില്‍ എത്താന്‍ സാധ്യയുണ്ടെന്ന് കരുതുന്ന പത്തോളം യുവതികളുടെ വീടുകളില്‍ രഹസ്യാന്വേഷണ വിഭാഗം നിരീക്ഷണം ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍.


ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേനം നല്‍കാനുള്ള സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ക്ഷേത്രപ്രവേശനത്തിന് കര്‍ശന സുരക്ഷ ഒരുക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ കത്ത് നല്‍കിയിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘര്‍ഷം ഒഴിവാക്കാനും ക്രമസമാധാനം ഉറപ്പ് വരുത്താനും ആവശ്യാനുസൃതം യുക്തമായ നിരോധന ഉത്തരവുകള്‍ പുറപ്പെടുവിക്കാനും സോഷ്യല്‍ മീഡിയ നിയന്ത്രണം അടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കാനുമുള്ള നിര്‍ദ്ദേശങ്ങള്‍ കത്തിലുണ്ട്. ശബരിമലയിലെ പൊലീസ് നടപടിക്ക് കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു.

ശബരിമലയെ കലാപഭൂമിയാക്കാനുള്ള നീക്കങ്ങളെ ഒരു തരത്തിലും അനുവദിക്കില്ല. വിശ്വാസികളുടെ ആരാധന സ്വാതന്ത്ര്യത്തെ സര്‍ക്കാര്‍ ബഹുമാനിക്കുന്നു. എല്ലാ വിശ്വാസികള്‍ക്കും ക്ഷേത്രദര്‍ശനം നടത്താനുള്ള സൗകര്യമൊരുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിശ്വാസികളുടെ വിശ്വാസത്തെ ഹനിക്കാതെ തന്നെ സുപ്രീം കോടതി വിധി നടപ്പാക്കും. ക്ഷേത്ര ദര്‍ശനം ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും അതിനുള്ള സൗകര്യമൊരുക്കുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. സുപ്രീം കോടതി വിധി അനുസരിച്ച് ദര്‍ശനത്തിന് എത്തുന്ന ചിലരെ ഒരു കൂട്ടം ആളുകള്‍ തടയുകയും നിയമം കയ്യിലെടുക്കുകയുമാണ് ചെയ്യുന്നത്. അതിനെ മറികടന്ന് സ്ത്രീകള്‍ക്ക് ക്ഷേത്പ ദര്‍ശനം സാധ്യമാക്കുന്നതിനും ശബരിമലയില്‍ സമാധാനാന്തരീക്ഷം ഉറപ്പ് വരുത്തുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളാണ് പൊലീസ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറയുന്നു.

ഭക്തരായ ആര്‍ക്കും അയ്യപ്പ ദര്‍ശനത്തിന് അവകാശമുണ്ട്. ഇത് സംരക്ഷിക്കുന്നതിന്റെ ഭാഗമായി സുരക്ഷ ഒരുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ജാതി-മത ഭേദമന്യേ പ്രവശനം അനുവദിച്ചിട്ടുള്ളയിടത്ത് മുഴുവന്‍ സ്ത്രീകള്‍ക്കും പ്രവേശിക്കാന്‍ കഴിയുന്ന സാഹചര്യമാണ് സുപ്രീം കോടതി വിധി ഉണ്ടാക്കിയിരിക്കുന്നത്. ക്ഷേത്രദര്‍ശനത്തിനെത്തുന്നവരെ സഹായിച്ചും കുഴപ്പമുണ്ടാക്കുന്നവരെ തടഞ്ഞും ക്ഷേത്രത്തിന്റെ പ്രവര്‍ത്തനം സുഗമമാക്കാനാണ് വിശ്വാസികള്‍ ആഗ്രഹിക്കുക എന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

പിണറായിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌:

അതേസമയം സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ ഏഴിടങ്ങളില്‍ തിങ്കളാഴ്ച വരെ നിരോധനാജ്ഞയുണ്ടാകും. ശബരിമല, ഇലവുങ്കല്‍, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ നിലവിലുള്ള നിരോധനാജ്ഞ തിങ്കളാഴ്ച വരെ നീട്ടിയപ്പോള്‍ പ്ലാപ്പള്ളി, തുലാപ്പള്ളി, ളാഹ എന്നിവിടങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ഇന്നലെ ആന്ധ്ര സ്വദേശിയായ മാധ്യമപ്രവര്‍ത്തക കവിത ജക്കാല, കൊച്ചി സ്വദേശിയായ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ, തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി മേരി സ്വീറ്റി എന്നിവരാണ് സന്നിധാനത്തെത്തി ക്ഷേത്ര ദര്‍ശനം നടത്താന്‍ ശ്രമിച്ചത്. എന്നാല്‍ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഇവര്‍ക്ക് മടങ്ങിപ്പോകേണ്ടി വന്നു. രഹ്ന ഫാത്തിമയുടേയും മേരി സ്വീറ്റിയുടേയും വീടുകള്‍ക്ക് നേരെ ആക്രമണമുണ്ടായി.

ആക്ടിവിസ്റ്റുകള്‍ക്ക് ശക്തി തെളിയിക്കാനുള്ള സ്ഥലമല്ല ശബരിമല എന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആദ്യം പറയുകയും പിന്നീട് ഇത് തിരുത്തുകയും ചെയ്തു. ശബരിമലയില്‍ വലിയ കലാപം നടത്താനുള്ള നീക്കം മനസിലാക്കിയതിനെ തുടര്‍ന്നാണ് താന്‍ ഇടപെട്ടതെന്ന് കടകംപള്ളി വ്യക്തമാക്കി. അതേസമയം ആക്ടിവിസ്റ്റുകള്‍ അടക്കം ആര്‍ക്കും ക്ഷേത്ര ദര്‍ശനം നടത്താമെന്നും കുഴപ്പമുണ്ടാക്കാന്‍ വരുന്നവരെ മാത്രമേ തടയേണ്ടതുള്ളൂ എന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. സമരം വിശ്വാസം സംരക്ഷിക്കാനല്ലെന്നും രാഷ്ട്രീയലക്ഷ്യങ്ങള്‍ മാത്രമാണുള്ളതെന്നും കോടിയേരി പറഞ്ഞിരുന്നു.

ആചാരങ്ങൾ മാറേണ്ടവയാണ്; പുത്തരിക്കണ്ടത്തെ ഒരു മണിക്കൂർ പ്രസംഗത്തിൽ നിലപാട് പറഞ്ഞ്‌ പിണറായി/ പ്രസംഗത്തിന്റെ പൂര്‍ണരൂപം

ശരണം വിളികളും കൂക്കിവിളികളും: സന്നിധാനത്തെ സംഘര്‍ഷ നിമിഷങ്ങള്‍ – കൃഷ്ണ ഗോവിന്ദിന്റെ റിപ്പോര്‍ട്ട്‌, വീഡിയോകള്‍

“അവന്മാരാ പെങ്കൊച്ചിനെ അടിച്ച അടി കാണണം, പോലീസുകാരികള്‍ പോലും പേടിച്ചോടുകയായിരുന്നു”; നിലയ്ക്കലില്‍ നടന്നത്

കൃഷ്ണ ഗോവിന്ദ്

കൃഷ്ണ ഗോവിന്ദ്

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍