വിപണി/സാമ്പത്തികം

ഹോട്ടല്‍ ഭക്ഷണത്തിന് വില കുറയും: ജി എസ് ടി അഞ്ച് ശതമാനം; 178 ഉല്‍പ്പന്നങ്ങളുടെ വില കുറയും

Print Friendly, PDF & Email

പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ മാത്രം നികുതി 28 ശതമാനമായി തുടരും. പഴയ നിരക്ക് പ്രകാരം എസി റസ്റ്ററന്റുകളില്‍ 18 ശതമാനവും നോണ്‍ എസി റസ്റ്ററന്റുകളില്‍ 12 ശതമാനവുമായിരുന്നു നികുതി.

A A A

Print Friendly, PDF & Email

ഹോട്ടല്‍ ഭക്ഷണത്തിനുള്ള നികുതി കുറക്കാന്‍ ജി എസ് ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. ജി എസ് ടി അഞ്ച് ശതമാനമാക്കി കുറച്ചു. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ മാത്രം നികുതി 28 ശതമാനമായി തുടരും. പഴയ നിരക്ക് പ്രകാരം എസി റസ്റ്ററന്റുകളില്‍ 18 ശതമാനവും നോണ്‍ എസി റസ്റ്ററന്റുകളില്‍ 12 ശതമാനവുമായിരുന്നു നികുതി. റസ്റ്ററന്റുകളിലെ ജി എസ് ടി നിരക്ക് കുറയ്ക്കണമെന്ന് വിവിധ സംസ്ഥാനങ്ങള്‍ കൗണ്‍സിലിനോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ ഇളവുകള്‍ സംബന്ധിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ള ‘ഫിറ്റ്മെന്റ് കമ്മിറ്റി’യുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

കൂടിയ നികുതി സംബന്ധിച്ച് വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നതോടെ 28 ശതമാനം നികുതി നല്‍കേണ്ട ഉയര്‍ന്ന സ്ലാബില്‍ 50 ഉല്‍പന്നങ്ങളെ മാത്രം നിജപ്പെടുത്താനും തീരുമാനമായി. ഇതോടെ 178 ഉല്‍പ്പന്നങ്ങളുടെ വിലകുറയും. ഈ ഉല്‍പന്നങ്ങളുടെ നികുതി 28 ശതമാനത്തില്‍ നിന്ന് 18 ആയി കുറച്ചു. ഉയര്‍ന്ന സ്ലാബില്‍ നേരത്തെ 227 ഉല്‍പന്നങ്ങളെയാണ് ഉള്‍പ്പെടുത്തിയിരുന്നത്.
ചോക്കലേറ്റ്, ച്യൂയിംഗം, ഷാംപൂ, ഡിയോഡ്രന്‍ഡ്, ഷൂ പോളിഷ്, സോപ്പുപൊടി, പോഷക പാനീയങ്ങള്‍ തുടങ്ങിയവരുടെ നികുതി കുറച്ചത്.

ആഡംബര വസ്തുക്കളുടെ പട്ടികയിലുള്‍പ്പെടുത്തി വാഷിംഗ് മെഷീനുകള്‍, എയര്‍ കണ്ടീഷണര്‍, പെയിന്റ്, സിമെന്റ് തുടങ്ങിയവ 28 ശതമാനത്തില്‍ തന്നെ നിലനിര്‍ത്തിയിരിക്കുകയാണ്. അതേസമയം, ഇത്രയധികം ഉല്‍പ്പന്നങ്ങളുടെ നികുതി കുറയ്ക്കുന്നതിലൂടെ 20,000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. മൂന്ന് കോടിയിലേറെ വരുന്ന ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് (എംഎസ്എംഇ) ആശ്വാസമാകുന്നതാണ് കൗണ്‍സില്‍ തീരുമാനം. ജി എസ് ടിയുടെ ഫലമായി ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുണ്ടായ മേഖലകളിലൊന്ന് എംഎസ്എംഇയാണ്. ഈ സംരംഭങ്ങളില്‍ ജോലി ചെയ്തിരുന്ന അനേകം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുക പോലും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍