ന്യൂസ് അപ്ഡേറ്റ്സ്

നര്‍മ്മദ ബച്ചാവോ റാലി: മേധ പട്കറെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തു

നര്‍മ്മദ ബച്ചാവോ ആന്ദോളന്‍ സംഘടിപ്പിച്ച റാലി ഫോര്‍ ദ വാലിയില്‍ പങ്കെടുത്ത 60 പേരെയാണ് ഛോട്ടാ ഉദയ്പൂര്‍ ജില്ലയിലെ സംസ്ഥാന അതിര്‍ത്തിയില്‍ വച്ച് പൊലീസ് അറസ്റ്റ് ചെയ്തത്.

മേധ പട്കര്‍ അടക്കമുള്ള പരിസ്ഥിതി പ്രവര്‍ത്തകരെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തു. നര്‍മ്മദ ബച്ചാവോ ആന്ദോളന്‍ സംഘടിപ്പിച്ച റാലി ഫോര്‍ ദ വാലിയില്‍ പങ്കെടുത്ത 60 പേരെയാണ് ഛോട്ടാ ഉദയ്പൂര്‍ ജില്ലയിലെ സംസ്ഥാന അതിര്‍ത്തിയില്‍ വച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. ഗോള്‍ഡ്മാന്‍ എന്‍വയോണ്‍മെന്റല്‍ പ്രൈസ് ജേതാവ് പ്രഫുല്ല സമന്തര, ഡോ.സുനിലം, മദ്ധ്യപ്രദേശില്‍ നിന്നുള്ള ഓള്‍ ഇന്ത്യ കിസാന്‍ സഭ നേതാവ് ജസ്ബീര്‍ സിംഗ്, ആരാധന ഭാര്‍ഗവ, മധുരേഷ് കുമാര്‍, ഹിംഷി സിംഗ്, ഗുജറാത്തില്‍ നിന്നുള്ള അറിയപ്പെടുന്ന ഗാന്ധിയന്‍ നിത മഹാദേവ് തുടങ്ങിയവര്‍ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ പെടുന്നു.

റാലി ഫോര്‍ ദ വാലി പരിപാടിയുടെ മൂന്നാം ദിവസമാണ് ഇന്ന്. മഹാരാഷ്ട്രയിലെ ചിമല്‍ഖേഡിയില്‍ ജീവന്‍ശാല സ്‌കൂള്‍ സന്ദര്‍ശിക്കാന്‍ പോവുകയായിരുന്നു നര്‍മ്മദ ബച്ചാവോ പ്രവര്‍ത്തകര്‍. നര്‍മ്മദ നവ്‌നിര്‍മ്മാണ്‍ അഭിയാന്‍ ആണ് ഈ സ്‌കൂള്‍ നടത്തുന്നത്. മതിയായ യാതൊരു കാരണവും ചൂണ്ടിക്കാട്ടാതെ ആയിരുന്നു അറസ്റ്റെന്ന് നര്‍മ്മദ ബച്ചാവോ ആന്ദോളന്‍ (എന്‍ബിഎ) പ്രവര്‍ത്തകര്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍