Top

ഗുരുവായൂര്‍ ക്ഷേത്ര പ്രവേശനം ആചാര ലംഘനമായിരുന്നു :അന്നത്തെ നിലപാട്‌ ഇന്നെടുക്കാൻ കോൺഗ്രസിന്‌ കഴിയുമോ? മുഖ്യമന്ത്രി

ഗുരുവായൂര്‍ ക്ഷേത്ര പ്രവേശനം ആചാര ലംഘനമായിരുന്നു :അന്നത്തെ നിലപാട്‌ ഇന്നെടുക്കാൻ കോൺഗ്രസിന്‌ കഴിയുമോ? മുഖ്യമന്ത്രി
ഗുരുവായൂർ സത്യാഗ്രഹ സമയത്ത് ആചാരം ലംഘിക്കണം എന്ന നിലപാടാണ് അന്നത്തെ കോൺഗ്രസ്സ് എടുത്തതെന്നും .നവോത്ഥാന കാലഘട്ടത്തില്‍ എടുത്ത നിലപാടുകള്‍ ഇന്നെടുക്കാന്‍ കോണ്‍ഗ്രസിന് ക‍ഴിയുമോയെന്ന് കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഗുരുവായൂര്‍ ക്ഷേത്ര പ്രവേശന സത്യാഗ്രഹസമരസ്മാരകം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യാഗ്രഹത്തിന് ഏറ്റവും പ്രസക്തിയുള്ള കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്, ആചാരം ലംഘിക്കാൻ പാടില്ല എന്ന് പറയുന്ന കൂട്ടർ ഗുരുവായൂർ സത്യാഗ്രഹ ചരിത്രം മനസ്സിലാക്കുന്നത് നല്ലതാണ്. അദ്ദേഹം പറഞ്ഞു.

നമ്മുടെ സാമൂഹ്യ പരിഷ്കർത്താക്കൾ ആണ് ആചാരം ലംഘിക്കാൻ ഉള്ളതാണ് എന്ന് നമ്മളെ പഠിപ്പിച്ചത്. ആചാരം ലംഘിച്ച് കൊണ്ടാണ് ശ്രീനാരായണ ഗുരു ശിവ പ്രതിഷ്ഠ നടത്തിയത്.നമ്മുടെ സാമൂഹ്യ ജീവിതം മുന്നോട്ട് പോകാൻ കഴിയാതെ നിരവധി അന്ധവിശ്വാസങ്ങളാൽ കുടുങ്ങിക്കിടന്ന ഒന്നായിരുന്നു.അവിടെ നിന്നാണ്‌ നാം മുന്നോട്ട്‌ വന്നത്‌. എന്നാൽ നമ്മുടെ നാട് മുന്നോട്ട് പോയപ്പോൾ ഒരു കൂട്ടർ പിന്നോട്ട് പോയി.

വിശ്വാസത്തിന് പ്രാധാന്യം നൽകാത്ത കേളപ്പൻ സമരത്തിന് നേതൃത്വം കൊടുത്തത് എല്ലാർക്കും ആരാധിക്കാനുള്ള സ്വതന്ത്രത്തിന് വേണ്ടിയായരിരുന്നു.പിണറായി പറഞ്ഞു.

https://www.azhimukham.com/newwrap-can-congress-to-stop-their-leaders-from-joining-bjp-writes-saju/

https://www.azhimukham.com/keralam-faced-discrimination-as-dalit-in-congress-says-palakkadu-muncipality-councilor-saravanan-who-joins-bjp-reports-jisha/

https://www.azhimukham.com/offbeat-pinarayi-vijayan-leading-front-rescue-flood-kerala-analysis-ribin-writes/

Next Story

Related Stories