ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക പീഡന പരാതി: ആഭ്യന്തര സമിതിയുടെ റിപ്പോര്‍ട്ട് കാണാന്‍ തനിക്ക് അവകാശമുണ്ടെന്ന് പരാതിക്കാരി

തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമ പരാതികളുമായി ബന്ധപ്പെട്ട് നിലവിലെ നിയമങ്ങള്‍ അനുസരിച്ച് തനിക്ക് റിപ്പോര്‍ട്ട് ലഭിക്കാന്‍ അവകാശമുണ്ട് എന്ന് പരാതിക്കാരി പറയുന്നു.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയ്‌ക്കെതിരെ താന്‍ നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ സുപ്രീം കോടതിയുടെ ആഭ്യന്തര അന്വേഷണ സമിതി റിപ്പോര്‍ട്ട് കാണാന്‍ തനിക്ക് അവകാശമുണ്ട്് എന്ന് മുന്‍ കോടതി ജീവനക്കാരിയായ പരാതിക്കാരി. യുവതിയുടെ പരാതിയില്‍ കഴമ്പില്ല എന്ന് പറഞ്ഞ് ഇന്നലെ ആഭ്യന്തര അന്വേഷണ സമിതി തള്ളിക്കളഞ്ഞിരുന്നു. പരാതിയില്‍ യാതൊരു അടിസ്ഥാനവുമില്ല എന്നായിരുന്നു ജസ്റ്റിസ് എസ്എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ആഭ്യന്തര സമിതിയുടെ കണ്ടെത്തല്‍. ഇത്തരം പരാതികളില്‍ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ കഴിയില്ല എന്നാണ് 2003ലെ കേസ് ഉദ്ധരിച്ച് ആഭ്യന്തര അന്വേഷണ കമ്മിറ്റി പറഞ്ഞത്.

ആഭ്യന്തര അന്വേഷണ കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ സുപ്രീം കോടതിക്ക് പുറത്ത് പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയും പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തിരുന്നു. വനിത അഭിഭാഷകര്‍ അടക്കമുള്ളവരാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമ പരാതികളുമായി ബന്ധപ്പെട്ട് നിലവിലെ നിയമങ്ങള്‍ അനുസരിച്ച് തനിക്ക് റിപ്പോര്‍ട്ട് ലഭിക്കാന്‍ അവകാശമുണ്ട് എന്ന് പരാതിക്കാരി പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍