Top

പ്രധാനമന്ത്രിയാകാന്‍ താല്‍പര്യമില്ലെന്ന് ദേവഗൗഡ

പ്രധാനമന്ത്രിയാകാന്‍ താല്‍പര്യമില്ലെന്ന് ദേവഗൗഡ
തനിക്ക് ഇനി പ്രധാനമന്ത്രിയാകാന്‍ താല്‍പര്യമില്ല എന്ന് ജനതാദള്‍ സെക്കുലര്‍ ദേശീയ അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്ഡി ദേവഗൗഡ. ഇത്തവണ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും ദേവഗൗഡ പറഞ്ഞു. ബംഗളൂരുവില്‍ ഡെക്കാണ്‍ ഹെറാള്‍ഡ് സംഘടിപ്പിച്ച ചര്‍ച്ചയിലാണ് ദേവഗൗഡ ഇക്കാര്യം പറഞ്ഞത്. ഇത്തവണ പ്രതിപക്ഷ സഖ്യം അധികാരം നേടിയാല്‍ പ്രധാനമന്ത്രിയാകാന്‍ ദേവഗൗഡ താല്‍പര്യപ്പെടുന്നതായി മാധ്യമ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം ഇനിയും തിരഞ്ഞെടുപ്പിനെ നേരിടാനും ജനങ്ങളെ അഭിമുഖീകരിക്കാനും ഭയമില്ലെന്നും കര്‍ണാടകയിലെ ഹാസനില്‍ നിന്നുള്ള ലോക്‌സഭാംഗമായ ദേവഗൗഡ പറഞ്ഞു.

ഒരു 'കന്നഡിഗ' പ്രധാനമന്ത്രിയാകും എന്ന് ദേവഗൗഡയുടെ മകനും കര്‍ണാടക മുഖ്യമന്ത്രിയുമായ എച്ച്ഡി കുമാരസ്വാമി പറഞ്ഞിരുന്നു. എന്നാല്‍ തനിക്ക് അത്തരം ആഗ്രഹങ്ങളൊന്നും ഇല്ല എന്ന് ഗൗഡ പറഞ്ഞത്. രാജ്യത്തെ നയിക്കാന്‍ പ്രാപ്തരായ മമത ബാനര്‍ജിയേയും മായാവതിയേയും പോലുള്ള പ്രാദേശിക നേതാക്കളുണ്ട്. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുന്നതിനേയും തന്റെ പാര്‍ട്ടി പിന്തുണക്കുമെന്നും ദേവഗൗഡ പറഞ്ഞു. കര്‍ണാടകയില്‍ കോണ്‍ഗ്രസും ജെഡിഎസും തമ്മിലുള്ള സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയായിട്ടില്ല. ആകെയുള്ള 28ല്‍ 12 സീറ്റ് വേണമെന്നാണ് ദേവഗൗഡ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായിട്ടില്ല.

Next Story

Related Stories