ഹെല്‍ത്ത് / വെല്‍നെസ്സ്

മരുന്ന് കൊടുത്തില്ല; അച്ഛന്റെ പ്രകൃതി ചികിത്സ ‘പരീക്ഷണം’ മൂലം പനി ബാധിച്ച പെണ്‍കുട്ടി മരിച്ചു

ആശുപത്രിയില്‍ ചികിത്സ തേടാന്‍ പിതാവ് തയാറായിരുന്നില്ല. ഒരാഴ്ചക്ക് ശേഷം പനി മൂര്‍ഛിച്ച് പെണ്‍കുട്ടി തല കറങ്ങി വീണപ്പോഴാണ് ചൊവാഴ്ച രാത്രി ആശുപത്രിയില്‍ കൊണ്ടുപോയത്.

വടകരയില്‍ മതിയായ ചികിത്സ ലഭ്യമാക്കാത്തതിനെ തുടര്‍ന്ന് പനി ബാധിച്ച ഒന്‍പതാം ക്ലാസുകാരിയായ മരിച്ചതായി ഡോക്ടറുടെ പരാതി. വടകര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. അമൃത പബ്ലിക് സ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയായ നാദാപുരം റോഡിലെ വേദ യു.രമേശ് ആണ് (14) മരിച്ചത്. ദിവസങ്ങളോളം പനി ബാധിച്ചിട്ടും ആശുപത്രിയില്‍ ചികിത്സ തേടാന്‍ പിതാവ് തയാറായിരുന്നില്ല. പ്രകൃതിചികിത്സയുടെ ആരാധകനായ ഇയാള്‍ പച്ച വെള്ളവും തേനും നല്‍കുകയാണ്‌ ചെയ്തത്. ഒരാഴ്ചക്ക് ശേഷം പനി മൂര്‍ഛിച്ച് പെണ്‍കുട്ടി തല കറങ്ങി വീണപ്പോഴാണ് ചൊവാഴ്ച രാത്രി ആശുപത്രിയില്‍ കൊണ്ടുപോയത്. പെണ്‍കുട്ടിയുടെ അച്ഛന്‍ സിവില്‍ എഞ്ചിനിയറും അമ്മ പൊലീസ് ഉദ്യോഗസ്ഥയുമാണ്. സുപ്രഭാതം അടക്കമുള്ള പത്രങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വടകര ആശ ഹോസ്പിറ്റലിലെ ഡോക്ടര്‍ പരിശോധിച്ചപ്പോള്‍ ന്യൂമോണിയ ബാധിച്ചതായി കണ്ടെത്തിയിരുന്നു. ഉടന്‍ കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. അപ്പോഴേക്കും വൈകിപ്പോയിരുന്നു. ആശുപത്രിയിലെത്തിയ പെണ്‍കുട്ടി ബുധനാഴ്ച പുലര്‍ച്ചെ മരിച്ചു. മാതാപിതാക്കളുടെ അലംഭാവമാണ് ഒരു ജീവന്‍ നഷ്ടപ്പെടുത്തിയതെന്നു മനസിലാക്കിയ ഡോക്ടര്‍ മൃതദേഹം വിട്ടു കൊടുക്കാന്‍ തയാറായില്ല. പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് വടകര പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുക്കുകയായിരുന്നു. പൊലീസ് ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷമാണ് ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തത്.

അസ്വാഭാവിക മരണത്തിനാണ് കേസെടുത്തതെങ്കിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലേ തുടര്‍നടപടിയെ കുറിച്ച് പൊലീസ് ആലോചിക്കുകയുള്ളൂ. പ്രകൃതി ചികിത്സയുടെ ആരാധകനായ ഇയാള്‍ ഭാര്യയുടെ രണ്ടാം പ്രസവത്തിലും പ്രകൃതി ചികിത്സക്കു വേണ്ടി വാശി പിടിച്ചിരുന്നതായി പറയുന്നു. എന്നാല്‍ നിവൃത്തിയില്ലെന്ന് കണ്ടതോടെയാണ് അലോപ്പതി സ്വീകരിച്ചത്. ഇവര്‍ക്ക് ഒരു മകള്‍ കൂടിയുണ്ട്.

‘നുണ പ്രചാരണം അഭിപ്രായ സ്വാതന്ത്ര്യത്തിൽ പെടില്ല’: ജേക്കബ് വടക്കാഞ്ചേരിയെ പിന്തുണയ്ക്കുന്നവരുടെ രാഷ്ട്രീയം

മരുന്ന് കൊടുത്തില്ല, വെള്ളവും തേനും മാത്രം; അച്ഛന്റെ പ്രകൃതി ചികിത്സ ‘പരീക്ഷണം’ മൂലം പനി ബാധിച്ച പെണ്‍കുട്ടി മരിച്ചു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍