ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല സമരം സുപ്രിംകോടതി വിധിക്കെതിര്, അക്രമസമരം നടത്തിയവര്‍ക്ക് ജാമ്യമില്ലെന്നും ഹൈക്കോടതി

അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. അറസ്റ്റിലായവര്‍ക്ക് ജാമ്യം അനുവദിച്ചാല്‍ അക്രമം ആവര്‍ത്തിക്കും – ഹൈക്കോടതി നിരീക്ഷിച്ചു.

ശബരിമലയിലെ അക്രമ സമരത്തെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്ന് കേരള ഹൈക്കോടതി. സമരം സുപ്രീം കോടതി വിധിക്ക് എതിരാണ്. അക്രമത്തില്‍ പങ്കെടുത്തവര്‍ക്ക് ജാമ്യം അനുവദിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ശബരിമലയിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന തൃപ്പൂണിത്തുറ സ്വദേശി ഗോവിന്ദ് മധുസൂദനന്റെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. ശബരിമലയിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലെത്തിയ ആദ്യ ജാമ്യാപേക്ഷയാണിത്. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്.

താന്‍ അക്രമത്തില്‍ പങ്കെടുത്തിട്ടില്ലെന്നും നാമജപ പ്രാര്‍ത്ഥന നടത്തിയതേ ഉള്ളൂ എന്നുമുള്ള പ്രതിയുടെ വാദം കോടതി അംഗീകരിച്ചില്ല. പ്രതി അക്രമത്തില്‍ പങ്കെടുത്തിന് പ്രഥമദൃഷ്ട്യാ തെളിവുകളും സാക്ഷിമൊഴികളുമുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. അറസ്റ്റിലായവര്‍ക്ക് ജാമ്യം അനുവദിച്ചാല്‍ അക്രമം ആവര്‍ത്തിക്കും. അക്രമം നടന്ന സ്ഥലങ്ങളിൽ പ്രതിയുടെ സാന്നിധ്യം ഉറപ്പുവരുത്തുന്ന ചിത്രങ്ങൾ പൊലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍