TopTop

ബാലാവകാശ കമ്മീഷന്‍ നിയമനം: ശൈലജയ്‌ക്കെതിരായ സിംഗിള്‍ ബഞ്ച് പരാമര്‍ശം കുറഞ്ഞുപോയെന്ന് ഡിവിഷന്‍ ബഞ്ച്

ബാലാവകാശ കമ്മീഷന്‍ നിയമനം: ശൈലജയ്‌ക്കെതിരായ സിംഗിള്‍ ബഞ്ച് പരാമര്‍ശം കുറഞ്ഞുപോയെന്ന് ഡിവിഷന്‍ ബഞ്ച്
വിവാദമായ ബാലാവകാശ കമ്മീഷന്‍ നിയമനം സംബന്ധിച്ച് മന്ത്രി കെകെ ശൈലജ ടീച്ചര്‍ക്കെതിരെ ഹൈക്കോടതി സിംഗിള്‍ ബഞ്ച് നടത്തിയ പരാമര്‍ശം പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഡിവിഷന്‍ ബഞ്ച് തള്ളി. സിംഗിള്‍ ബഞ്ചിന്റെ പരാമര്‍ശം കുറഞ്ഞുപോയെന്നാണ് ഡിവിഷന്‍ ബഞ്ച് നിരീക്ഷിച്ചത്. ലളിതമായ പരാമര്‍ശമാണ് മന്ത്രിക്കെതിരെ സിംഗിള്‍ ബഞ്ച് നടത്തിയതെന്ന് ഡിവിഷന്‍ ബഞ്ച് അഭിപ്രായപ്പെട്ടു. ബാലാവകാശ കമ്മീഷന്‍ നിയമനത്തിന് വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. മന്ത്രിക്കെതിരായ പരാമര്‍ശം നീക്കണമെന്ന് ആവശ്യപ്പെട്ട് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ച സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ് കിട്ടിയിരിക്കുന്നത്. ബാലാവകാശ കമ്മീഷനില്‍ പുതിയ വിജ്ഞാപനം നടത്തി വീണ്ടും നിയമനം നടത്താമെന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്.



Next Story

Related Stories