ന്യൂസ് അപ്ഡേറ്റ്സ്

യുവതികളെ ശബരിമലയില്‍ കയറ്റരുതെന്ന ആവശ്യം ഹൈക്കോടതി തള്ളി; സുപ്രീം കോടതി വിധി അനുസരിക്കണം

ഹര്‍ജിക്കാരന് വേണമെങ്കില്‍ സുപ്രീം കോടതിയെ തന്നെ സമീപിക്കാവുന്നതാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

10നും 50നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളും സ്ത്രീകളും ശബരിമലയില്‍ പ്രവേശിക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. സുപ്രീം കോടതി വിധി പാലിക്കാന്‍ ഭരണഘടനാസ്ഥാപനങ്ങള്‍ക്ക് ബാധ്യതയുണ്ട്. ഹര്‍ജിക്കാരന് വേണമെങ്കില്‍ സുപ്രീം കോടതിയെ തന്നെ സമീപിക്കാവുന്നതാണെന്നും ഹൈക്കോടതി വ്യക്തമാക്കി. പൊതുപ്രവര്‍ത്തകനായ പിഡി ജോസഫ് ആണ് ഹര്‍ജി നല്‍കിയത്. മതിയായ സൗകര്യങ്ങള്‍ ഒരുക്കുന്നത് വരെ സ്ത്രീ പ്രവേശനം തടയണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍