Top

ശബരിമലയില്‍ 40 സ്ത്രീകളെ എത്തിക്കാന്‍ തമിഴ്‌നാട്ടിലെ ഹിന്ദു മക്കള്‍ കച്ചി?

ശബരിമലയില്‍ 40 സ്ത്രീകളെ എത്തിക്കാന്‍ തമിഴ്‌നാട്ടിലെ ഹിന്ദു മക്കള്‍ കച്ചി?
ശബരിമലയില്‍ 50 വയസിന് താഴെ പ്രായമുള്ള 40 സ്ത്രീകളെ എത്തിക്കാന്‍ തമിഴ്‌നാട്ടിലെ ഹിന്ദു മക്കള്‍ കച്ചി ശ്രമിക്കുന്നതായി ദക്ഷിണ മേഖല എഡിജിപി അനില്‍കാന്ത് റിപ്പോര്‍ട്ട് നല്‍കി. മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പമ്പയിലേയും സന്നിധാനത്തേയും സ്‌പെഷല്‍ പൊലീസ് ഓഫീസര്‍മാര്‍ക്കും പത്തനംതിട്ട, കോട്ടയം എസ് പിമാര്‍ക്കുമാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

എരുമേലി വാവര് പള്ളിയില്‍ കയറുകയാണ് പ്രധാന ഉദ്ദേശ്യം. ഹിന്ദു മക്കള്‍ കച്ചി സംസ്ഥാന പ്രസിഡന്റ് അര്‍ജ്ജുന്‍ സമ്പത്തി, തിരുവള്ളൂര്‍ ജില്ല പ്രസിഡന്റ് സോമു രാജശേഖര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തുന്നത്. അതേസമയം എപ്പോളാണ് ഇവര്‍ എത്തുക എന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ എഡിജിപിയുടെ റിപ്പോര്‍ട്ടില്‍ ഇല്ല.

Next Story

Related Stories