നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേയ്ക്ക് മാറ്റി. അടിയന്തരമായി ഇന്ന് തന്നെ ഹര്‍ജി പരിഗണിക്കണമെന്ന ആവശ്യം കോടതി തള്ളി. വ്യാഴാഴ്ച വിശദമായി വാദം കേള്‍ക്കും. പ്രോസിക്യൂഷന്റെ ആവശ്യം പരിഗണിച്ചാണ് ഹര്‍ജി മാറ്റിയത്. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് മഞ്ചേരി ശ്രീധരന് നായരാണ് സര്‍ക്കാരിന് വേണ്ടി ഹാജരായത്. ഇതിനിടെ അന്വേഷണസംഘം നടനും എംഎല്‍എയുമായ മുകേഷിന്റെ മൊഴിയെടുത്തു. എംഎല്‍എ ഹോസ്റ്റലിലെത്തിയാണ് പൊലീസ് മൊഴിയെടുത്തത്.
ദിലീപിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ചത്തേയ്ക്ക് മാറ്റി; മുകേഷിന്റെ മൊഴിയെടുത്തു

Next Story