ന്യൂസ് അപ്ഡേറ്റ്സ്

‘ഡിസാസ്ട്രസ്’ പ്രൈം മിനിസ്റ്ററെക്കുറിച്ച് ഞാന്‍ സിനിമയെടുക്കുന്നു – “കാവല്‍ക്കാരന്‍ കള്ളനാണ്”: ജിഗ്നേഷ് മേവാനി

മോദി ഡിസാസ്ട്രസ് പ്രൈം മിനിസ്റ്റര്‍ (നാശം വിതയ്ക്കുന്ന പ്രധാനമന്ത്രി) ആണെന്നും ജിഗ്നേഷ് മേവാനി അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് താനൊരു സിനിമയെടുക്കാന്‍ പോവുകയാണെന്ന് ഗുജറാത്ത് എംഎല്‍എയും ദലിത് നേതാവുമായ ജിഗ്നേഷ് മേവാനി. പേര് കാവല്‍ക്കാരന്‍ കള്ളനാണ് (“ചൗക്കീദാര്‍ ചോര്‍ ഹേ”). കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയാണ് ആദ്യം “ചൗക്കീദാര്‍ ചോര്‍ ഹേ” എന്ന് മോദിയെക്കുറിച്ച് പറഞ്ഞത്. ഇതിന്റെ ചുവട് പിടിച്ചാണ് മേവാനിയുടെ പരാമര്‍ശം. ഇന്ത്യ ടുഡേയോടാണ് ഇക്കാര്യം പറഞ്ഞത്.

മന്‍മോഹന്‍ സിംഗായി അനുപം ഖേര്‍ അഭിനയിക്കുന്ന ‘ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തിറങ്ങാനിരിക്കുകയും സിനിമയുടെ ട്രെയ്‌ലര്‍ ബിജെപി വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ജിഗ്നേഷ് മേവാനി ഇക്കാര്യം പറഞ്ഞത്. മോദി ‘ഡിസാസ്ട്രസ് പ്രൈം മിനിസ്റ്റര്‍’ (നാശം വിതയ്ക്കുന്ന പ്രധാനമന്ത്രി) ആണെന്നും ജിഗ്നേഷ് മേവാനി അഭിപ്രായപ്പെട്ടു. വികസനം സംബന്ധിച്ച ബിജെപിയുടെ ഗീബല്‍സിയന്‍ വികസന നുണകളും വാചകമടികളും തുറന്നുകാട്ടുമെന്നും മേവാനി പറഞ്ഞു.

ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററിന്റെ ട്രെയ്‌ലര്‍ വ്യാപകമായി പ്രചരിപ്പിച്ച് ബിജെപി; മന്‍മോഹന്‍ സിംഗ് ആയി അനുപം ഖേര്‍; ജനുവരി 11ന് തീയറ്ററുകളില്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍