TopTop
Begin typing your search above and press return to search.

ഞാന്‍ ഇന്ദിര ഗാന്ധിയല്ല, പക്ഷെ അവരെപ്പോലെ പ്രവര്‍ത്തിക്കും: പ്രിയങ്ക

ഞാന്‍ ഇന്ദിര ഗാന്ധിയല്ല, പക്ഷെ അവരെപ്പോലെ പ്രവര്‍ത്തിക്കും: പ്രിയങ്ക

താന്‍ ഇന്ദിര ഗാന്ധി അല്ലെന്നും എന്നാല്‍ അവരെപ്പോലെ പ്രവര്‍ത്തിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഇന്ദിരാജിയുടെ മുന്നില്‍ ഞാന്‍ ഒന്നുമില്ല. അതേസമയം ജനങ്ങളെ സേവിക്കാനുള്ള അവരുടെ താല്‍പര്യം എന്റെയും എന്റെ സഹോദരന്റെയും ഹൃദയത്തിലുണ്ട്. നിങ്ങള്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ടാകും. കാണ്‍പൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശ്രീപ്രകാശ് ജസ്വാളിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രിയങ്ക പറഞ്ഞു. ബിജെപിക്ക് അവരുടെ സ്വന്തം പുരോഗതിയില്‍ മാത്രമേ താല്‍പര്യമുള്ളൂ. രാജ്യത്തിന്റെ പുരോഗതിയിലില്ല എന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

കാണ്‍പൂരില്‍ യാതൊരു വികസനവും ബിജെപി ഉണ്ടാക്കിയിട്ടില്ല. വാഗ്ദാനങ്ങള്‍ നല്‍കുക മാത്രമാണ് ചെയ്തത്. കാണ്‍പൂരിനെ സ്മാര്‍ട്ട് സിറ്റിയാക്കുമെന്ന് പറഞ്ഞു. എന്നാല്‍ ഒന്നും നടന്നില്ല. യുവാക്കള്‍ക്ക് തൊഴിലില്ല. കര്‍ഷകര്‍ ജീവനൊടുക്കുന്നു. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പോലുള്ള സൈനികരുടെ അവകാശങ്ങളെ സര്‍ക്കാരിന്റെ ഔദാര്യമായി ബിജെപി ചിത്രീകരിക്കുകയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. കാണ്‍പൂര്‍ നഗരത്തില്‍ സ്ഥാനാനാര്‍ത്ഥി ശ്രീപ്രകാശ് ജയസ്വാളിനൊപ്പം പ്രിയങ്ക റോഡ് ഷോ നടത്തി. വലിയ ബിസിനസുകാര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും നല്‍കാന്‍ ബിജെപിക്ക് പണമുണ്ട്. എന്നാല്‍ പാവപ്പെട്ടവര്‍ക്ക് പ്രതിവര്‍ഷം 72,000 രൂപ നല്‍കാന്‍ പണമില്ലെന്നാണ് ഇവര്‍ പറയുന്നത്. കോണ്‍ഗ്രസ് ഈ പദ്ധതി നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണ്. നോട്ട് നിരോധനവും ജി എസ് ടിയും ജനങ്ങളെ ദുരിതത്തിലാക്കി.

മോദിയേയും രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക താരതമ്യപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി ദുര്‍ബലനായ നേതാവാണ്. ഈ രണ്ട് പേരേയും നോക്കൂ, ഒരാള്‍ക്ക് സഹിഷ്ണുതയില്ല. അയാള്‍ എതിര്‍പ്പുകളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നു. മറ്റെയാള്‍ എല്ലാ ദിവസവും തന്നേയും തന്റെ കുടുംബത്തേയും പറ്റി മോശമായി സംസാരിക്കുന്നത് കേട്ടിട്ടും വളരെ സഹിഷ്ണുതയോടെ പെരുമാറുന്നു. സ്വയം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നു. വിമര്‍ശിക്കുന്നവരുടെ വായ അടപ്പിക്കാന്‍ നോക്കുന്നില്ല. ഇതാണ് രാഷ്ട്രീയമായ ഇച്ഛാശക്തി എന്ന് പറയുന്നത് - പ്രിയങ്ക അഭിപ്രായപ്പെട്ടു.


Next Story

Related Stories