TopTop
Begin typing your search above and press return to search.

പ്രധാനമന്ത്രിയാകാന്‍ ഏറ്റവും യോഗ്യനായ ഒരാളുണ്ട്, ഞാന്‍ തന്നെ: യശ്വന്ത് സിന്‍ഹ

പ്രധാനമന്ത്രിയാകാന്‍ ഏറ്റവും യോഗ്യനായ ഒരാളുണ്ട്, ഞാന്‍ തന്നെ: യശ്വന്ത് സിന്‍ഹ
അടുത്ത പ്രധാനമന്ത്രിയാരാകുമെന്ന ചോദ്യത്തിന് മുന്‍ ധനമന്ത്രിയും ബിജെപി വിട്ട നേതാവും മോദി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനുമായ യശ്വന്ത് സിന്‍ഹ നല്‍കുന്ന മറുപടി ഏറ്റവും സാധ്യത തനിക്ക് തന്നെയാണ് എന്നാണ്. എന്‍ഡിടിവിയുടെ ചര്‍ച്ച പരിപാടിയിലാണ് യശ്വന്ത് സിന്‍ഹ ഇക്കാര്യം പറഞ്ഞത്. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ ശരിയായ പാതയില്‍ കൊണ്ടുവരും വിധം സര്‍ക്കാരിനെ നയിക്കാന്‍ ഏറ്റവും മികച്ചത് താനായിരിക്കുമെന്നും യശ്വന്ത് സിന്‍ഹ അഭിപ്രായപ്പെട്ടു.

ഡല്‍ഹി യൂണിവേഴ്സ്റ്റിയില്‍ ശ്രീരാം കോളേജിന്റെ എക്കണോമിക് സമ്മിറ്റിന്റെ ഭാഗമായിരുന്നു ചര്‍ച്ച. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പരിപാടിയില്‍ പങ്കെടുത്തു. നിതിന്‍ ഗഡ്കരിയെ ഒരു കാരണവശാലും ബിജെപി പ്രധാനമന്ത്രിയാക്കില്ലെന്നും അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തോറ്റാലും 200ല്‍ കുറവ് സീറ്റ് ലഭിച്ചാലും മോദിയും അമിത് ഷായും നേതൃത്വമൊഴിയില്ലെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു.

Next Story

Related Stories