TopTop
Begin typing your search above and press return to search.

"അഭിനന്ദനെ വിട്ടുനില്‍കിയില്ലെങ്കില്‍ കളി മാറും എന്ന് ഞാന്‍ പാകിസ്താനോട് പറഞ്ഞിരുന്നു"

അഭിനന്ദനെ വിട്ടുനില്‍കിയില്ലെങ്കില്‍ കളി മാറും എന്ന് ഞാന്‍ പാകിസ്താനോട് പറഞ്ഞിരുന്നു

വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ വിട്ടുനില്‍കിയില്ലെങ്കില്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരും എന്ന് താന്‍ പാകിസ്താന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതേ തുടര്‍ന്നാണ് അഭിനന്ദനെ മോചിപ്പിക്കും എന്ന് പാകിസ്താന്‍ പ്രഖ്യാപിച്ചത് എന്നും മോദി പറഞ്ഞു. ഗുജറാത്തിലെ പത്താനില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് മോദി ഇക്കാര്യം പ്രസംഗിച്ചത്. ഞങ്ങള്‍ വാര്‍ത്താസമ്മേളനം നടത്തി പാകിസ്താന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഞങ്ങളുടെ പൈലറ്റിന് എന്തെങ്കിലും സംഭവിച്ചാല്‍ നിങ്ങള്‍ പിന്നെ മോദി ഇത് ഞങ്ങളോട് ചെയ്തിരിക്കുന്നു എന്ന് പറയേണ്ടി വരും എന്ന് ഞാന്‍ പറഞ്ഞു.

ഫെബ്രുവരി 28ന് പാകിസ്താന്‍ പാര്‍ലമെന്റില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആണ് അഭിനന്ദനെ മോചിപ്പിക്കാന്‍ തീരുമാനിച്ച കാര്യം പ്രഖ്യാപിച്ചത്. ഫെബ്രുവരി 27നാണ് അഭിനന്ദന്‍ പാക് സൈന്യത്തിന്റെ പിടിയിലായത്. മാര്‍ച്ച് ഒന്നിന് അഭിനന്ദനെ പാകിസ്താന്‍ മോചിപ്പിക്കുകയും ഇന്ത്യയിലെത്തുകയും ചെയ്തു. സൈന്യത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുത് എന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്ക് പ്രധാനമന്ത്രി മോദി തുടര്‍ച്ചയായി ലംഘിക്കുകയാണ്. അതേസമയം കാര്യമായ നടപടികളുണ്ടാകുന്നില്ല.

അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു, മോദി 12 മിസൈലുകള്‍ തയ്യാറാക്കി വച്ചിട്ടുണ്ട് എന്ന്. അവര്‍ ആക്രമിച്ചേക്കാം. സ്ഥിതിഗതികള്‍ വഷളാകും എന്ന് പറഞ്ഞു. രണ്ടാം ദിവസം തന്നെ പാകിസ്താനന്‍ നമ്മുടെ പൈലറ്റിനെ മോചിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. ഇല്ലെങ്കില്‍ അത് അവര്‍ക്ക് കാളരാത്രിയാവുമായിരുന്നു. മോദി പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.


Next Story

Related Stories