ന്യൂസ് അപ്ഡേറ്റ്സ്

മോദി പ്രധാനമന്ത്രിയായപ്പോള്‍ ഞാന്‍ എംപി സ്ഥാനം രാജി വയ്ക്കാന്‍ ഒരുങ്ങിയിരുന്നു, വേണ്ടെന്ന് മോദി പറഞ്ഞു: ദേവഗൗഡ

16ാം ലോക്‌സഭയുടെ അവസാന ദിവസം അംഗങ്ങള്‍ തങ്ങളുടെ അനുഭവം പങ്കുവയ്ക്കുമ്പോളാണ് ദേവഗൗഡ ഇക്കാര്യം പറഞ്ഞത്.

2014ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായപ്പോള്‍ താന്‍ എംപി സ്ഥാനം രാജി വയ്ക്കാന്‍ തീരുമാനിച്ചിരുന്നതായി മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍ സെക്കുലര്‍ അധ്യക്ഷനുമായ എച്ച്ഡി ദേവഗൗഡ. ബിജെപിക്ക് 276 സീറ്റില്‍ കൂടുതല്‍ കിട്ടിയാല്‍ താന്‍ രാജി വയ്ക്കുമെന്ന് ദേവഗൗഡ പറഞ്ഞിരുന്നു. ബിജെപിക്ക് 282 സീറ്റ് കിട്ടി. മോദി പ്രധാനമന്ത്രിയാവുകയും ചെയ്തു. എന്നാല്‍ താന്‍ രാജി വയ്ക്കാന്‍ ഉദ്ദേശിക്കുന്നതായി മോദിയെ അറിയിച്ചപ്പോള്‍ അദ്ദേഹം തന്നെ പിന്തിരിപ്പിച്ചതായും ദേവഗൗഡ പറഞ്ഞു. മുതിര്‍ന്ന അംഗമായ താന്‍ സഭയില്‍ തുടരണമെന്നാണ് മോദി ആവശ്യപ്പെട്ടത് എന്ന് ഗൗഡ പറഞ്ഞു.

16ാം ലോക്‌സഭയുടെ അവസാന ദിവസം അംഗങ്ങള്‍ തങ്ങളുടെ അനുഭവം പങ്കുവയ്ക്കുമ്പോളാണ് ദേവഗൗഡ ഇക്കാര്യം പറഞ്ഞത്. 2004ല്‍ സോണിയ ഗാന്ധിക്ക് പ്രധാനമന്ത്രിയാകാന്‍ കഴിയാത്ത സാഹചര്യമുണ്ടായി എന്ന് ദേവഗൗഡ പറഞ്ഞപ്പോള്‍ എനിക്ക് താല്‍പര്യമില്ലായിരുന്നു എന്ന് തൊട്ടടുത്തിരുന്ന സോണിയ തിരുത്തി. അതെ സോണിയയ്ക്ക് താല്‍പര്യമില്ലായിരുന്നു എന്ന് ദേവഗൗഡയും പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍